/indian-express-malayalam/media/media_files/2026/02/26/veena-george-2026-02-26-10-18-14.jpg)
Kerala Malayalam News Today Highlights Live Updates: വീണ ജോർജ്
Keralamalayalam news Today Live Updates: കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് നേരിയ ക്ഷതം. കഴുത്തിന്‍റെ പരുക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് വീണാ ജോർജിന് വിദഗ്ധ പരിശോധന നടത്തിയത്. അതേസമയം, മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയില്ല. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചിരുന്നു. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു.
- Feb 26, 2026 14:05 IST
മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മുകേഷ്
മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് എം മുകേഷ്. സിനിമയിലും രാഷ്ട്രീയത്തലും താൻ ചാൻസ് ചോദിച്ച് എങ്ങും പോയിട്ടില്ലെന്നും മുകേഷ് പറഞ്ഞു.
- Feb 26, 2026 13:12 IST
തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുവരെഴുതി തുടക്കമിട്ട് പത്മജ
തൃശ്ശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുവരെഴുതി തുടക്കം കുറിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള നിർദേശം ദേശീയ നേതൃത്വം നൽകിയതായുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
- Feb 26, 2026 12:24 IST
വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ബഹുമതി നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി
എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ബഹുമതി നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനാരായണ ധർമ്മപ്രബോധന ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.
- Feb 26, 2026 12:01 IST
യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
- Feb 26, 2026 11:32 IST
എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ
ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നും സതീശൻ പറഞ്ഞു.
- Feb 26, 2026 11:10 IST
സ്പീക്കർക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നൽകിയത്.
- Feb 26, 2026 10:35 IST
ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
- Feb 26, 2026 10:19 IST
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ വിടവാങ്ങി
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു. ഗുരുഗ്രാമിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us