scorecardresearch

Kerala News Highlights: ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Kerala News Highlights: സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ഇ.ഡി ലക്ഷ്യം

Kerala News Highlights: സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ഇ.ഡി ലക്ഷ്യം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayaram

ജയറാം

Keralamalayalam news Today Highlights: കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി കൊച്ചി ഓഫീസിൽ നടന്ന നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ട്. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ഇ.ഡി ലക്ഷ്യം. നേരത്തെ, കേസുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. ചെന്നൈയിലെ വീട്ടിലെത്തിയാണ് ജയറാമിന്റെ മൊഴിയെടുത്തത്. 

Advertisment
  • Feb 17, 2026 19:29 IST

    കോഴിക്കോട് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം

    കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം. പാളയം-കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. തീയണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നാലുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. മുകൾ നിലകളിലേക്കും തീ ആളിപ്പടരുകയാണ്.



  • Feb 17, 2026 18:47 IST

    സംസ്ഥാനത്ത് ബാറുകൾ ഇനി രാത്രി 12 വരെ? പ്രവർത്തന സമയം കൂട്ടാൻ നീക്കം

    സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. പ്രവർത്തന സമയം രാവിലെ 10 മണി മുതല്‍ രാത്രി 12 വരെയാക്കാൻ തത്വത്തില്‍ തീരുമാനിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.



  • Advertisment
  • Feb 17, 2026 17:23 IST

    മോഹനന്‍ കുന്നുമ്മല്‍ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്

    കേരള സർവകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. സർവകലാശാല മുന്‍ രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതിയുടെ നിർദ്ദേശം. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോട് കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വിസി അംഗീകരിച്ചില്ല. തുടർന്ന് വിസിക്കെതിരെ രജിസ്ട്രാർ കോടതിയലക്ഷ്യ ഹർജി നൽകുകയായിരുന്നു.



  • Feb 17, 2026 16:43 IST

    തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി കോടതി

    വിദേശ പൗരനെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തള്ളി. കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്നു വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആൻ്റണി രാജുവിന്റെ ആവശ്യം.



  • Feb 17, 2026 16:22 IST

    കോപ്പിറൈറ്റ് തർക്കം; ഇളയരാജയ്ക്ക് തിരിച്ചടി

    പ്രമുഖ മ്യൂസിക് ലേബലായ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽനിന്ന് സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവ്ൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇളയരാജ സ്വന്തം പേരിൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണം.



  • Feb 17, 2026 16:04 IST

    മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി

    മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. 



  • Feb 17, 2026 15:06 IST

    'നിയമനടപടികളുടെ ദുരുപയോഗം'; രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

    2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പത്രപരസ്യം നൽകിയതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ നടപടികളാണ് കോടതി അവസാനിപ്പിച്ചത്.



  • Feb 17, 2026 13:40 IST

    ആ​ഗോള അയ്യപ്പ സം​ഗമം: ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്, പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

    ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 



  • Feb 17, 2026 12:57 IST

    നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

    നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരുക്ക്. പൂവത്തൂർ സ്കൂളി ലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



  • Feb 17, 2026 12:22 IST

    സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി

    തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സര്‍ക്കാരിന്റെ നവ കേരള സര്‍വ്വേ കോടതി റദ്ദാക്കി. സർവെ നിയമവിരുദ്ധമെന്നാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.



  • Feb 17, 2026 12:08 IST

    പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം

    പറയാനുള്ളതെല്ലാം ഇഡി ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.



  • Feb 17, 2026 11:21 IST

    കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

    ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം.



  • Feb 17, 2026 10:51 IST

    നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കും: വി.കുഞ്ഞിക്കൃഷ്ണൻ

    കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി.കുഞ്ഞികൃഷ്ണൻ. ടി.ഐ.മധുസൂദനൻ വീണ്ടും മത്സരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടില്ല, താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: