scorecardresearch

Kerala News Highlights: സ്വർണവിലയിൽ ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Kerala News Live Updates, Breaking Malayalam News: ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമാണ് ഇന്നത്തെ വില

Kerala News Live Updates, Breaking Malayalam News: ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമാണ് ഇന്നത്തെ വില

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
goldratekerala

Keralamalayalam news Today Live Updates: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവന് 3680 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 460 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമാണ് ഇന്നത്തെ വില.

Advertisment
  • Feb 05, 2026 12:25 IST

    ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

    കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. 



  • Feb 05, 2026 12:04 IST

    കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍ പാപ്പാന് ദാരുണാന്ത്യം

    കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു.



  • Feb 05, 2026 11:41 IST

    ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

    ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. 



  • Feb 05, 2026 11:19 IST

    ഫെബ്രുവരി 14 മുതൽ കർശന പരിശോധന

    അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ പറഞ്ഞു. 



  • Feb 05, 2026 10:56 IST

    കോൺഗ്രസ് നേതാവ് എം.മുരളി അന്തരിച്ചു

    മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. 1991 മുതൽ തുടർച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ മുരളി പ്രതിനിധീകരിച്ചു. 



  • Feb 05, 2026 10:46 IST

    നിയമ നടപടിയുമായി മുന്നോട്ട് പോകും; സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക

    കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപികയായ സിന്ധു എസ് നായർ. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: