scorecardresearch

Kerala News Highlights: ശബരിമല കട്ടിളപ്പാളി കേസിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

Kerala News Highlights: 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയത്

Kerala News Highlights: 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Unnikrishnan Potty

Kerala Malayalam News Today Highlights

Keralamalayalam news Highlights: തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ദ്വാരപാലക കേസിൽ അറസ്റ്റിലായ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

Advertisment
  • Feb 04, 2026 18:25 IST

    എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; ഇടത് സർക്കാർ 4,10,958 പട്ടയങ്ങൾ വിതരണം ചെയ്തെന്ന് മുഖ്യമന്ത്രി

    ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് 2,33,947 പട്ടയങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 1,77,011 പട്ടയങ്ങളും ആണ് വിതരണം ചെയ്തത്. ആകെ 4,10,958 പട്ടയങ്ങൾ ഈ കാലയളവിൽ വിതരണം ചെയ്തു കഴിഞ്ഞു.
    സാങ്കേതിക തടസ്സങ്ങൾ കാരണം ദശകങ്ങളായി പട്ടയം ലഭിക്കാത്ത വനഭൂമിയിലെയും തീരദേശ മേഖലയിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പട്ടയ അസംബ്ലികൾ വിളിച്ചുചേർത്തും നിയമപരമായ പരിശോധനകൾ വേഗത്തിലാക്കിയും സർക്കാർ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് നീങ്ങുന്നു. യുഡിഎഫ് കാലത്തെ കെടുകാര്യസ്ഥതയും വികസന മുരടിപ്പും പിന്തള്ളി, നാടിന്റെ ഓരോ മുക്കിലും മൂലയിലും സാധാരണക്കാരന്റെ ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് നവകേരള നിർമ്മിതിയിൽ സർക്കാർ പുതിയ ചരിത്രം കുറിക്കുകയാണ്. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം.



  • Feb 04, 2026 17:37 IST

    വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

    സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്



  • Feb 04, 2026 15:49 IST

    ശബരിമല സ്വർണ്ണക്കൊള്ള; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.



  • Feb 04, 2026 15:27 IST

    ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു

    ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് പാക്കിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ബസന്ത്ഗഢ് മേഖലയിലെ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെയാണ് 20 മണിക്കൂറിലധികം നീണ്ടുനിന്ന സൈനിക നടപടി അവസാനിച്ചത്.



  • Feb 04, 2026 14:30 IST

    ശബരിമല സ്വർണക്കൊള്ള: എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല

    ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചതായും എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



  • Feb 04, 2026 13:19 IST

    ചുരിദാർ ധരിച്ചെത്തി, പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി

    കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. 



  • Feb 04, 2026 11:39 IST

    സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

    സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.



  • Feb 04, 2026 10:56 IST

    ആർആർടിഎസുമായി ചേർന്നാകില്ല പുതിയ തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ: ലോക്നാഥ് ബെഹ്റ

    സംസ്ഥാന സർക്കാരിന്‍റെ നിർദിഷ്ട ആർആർടിഎസ് പദ്ധതിയുമായി ചേർന്നാകില്ല തിരുവനന്തപുരത്തും കോഴിക്കോടും പ്രഖ്യാപിച്ച മെട്രോ പദ്ധതിയെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. കെഎംആഎല്ലിന് വേണ്ടി ഡിഎംആർസി തയാറാക്കുന്ന ഡിപിആർ അടുത്ത മാസം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.



  • Feb 04, 2026 10:37 IST

    സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന്  ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: