scorecardresearch

Kerala News Highlights: മഞ്ചേശ്വരം കൊലപാതകം; പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

Kerala News Highlights: ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് പിന്നാലെ മരണത്തിനു കീഴടങ്ങിയത്

Kerala News Highlights: ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് പിന്നാലെ മരണത്തിനു കീഴടങ്ങിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
crime

Kerala News Highlights

Kerala News Highlights: മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടതിനു പിന്നാലെ പരിക്കേറ്റ് ചികിത്സയിലിരുന്ന ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി 16 വയസുകാരി മറിയം ജുമൈലയാണ് പിതാവ് ഉമർ ഫാറൂഖിന്റെ ആക്രമണത്തിൽ ഇന്നലെ മരിച്ചത്.

Advertisment

ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഉമറിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് പിന്നാലെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഉമ്മര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

  • Feb 03, 2026 21:42 IST

    കൊൽക്കത്തയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

    കൊൽക്കത്തയിൽ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നിരവധി ആളുകളാണ് ആശങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നും ഭൂചലനത്തിന്റെ നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



  • Feb 03, 2026 18:38 IST

    കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങളെ  പ്രതിരോധിക്കാൻ സമൂഹത്തെ വാർത്തെടുക്കണം: ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ

    കുട്ടികൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ  പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിവുള്ള സമൂഹത്തെ വാർത്തെടുക്കണമെന്ന്  ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ. കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ്കുമാർ.



  • Feb 03, 2026 17:51 IST

    ആഴക്കടൽ കാഴ്ചകളുടെ വിസ്മയ ലോകം സിഎംഎഫ്ആർഐ പ്രദർശനത്തിൽ കൗതുകമായി ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം

    ആഴക്കടൽ കാഴ്കളുടെ വിസ്മയ ലോകം തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപൺ ഹൗസ് പ്രദർശനം. കടലിലെ ഭീമനായ ബ്രൈഡ്‌സ് തിമിംഗലത്തിന്റെ 14 മീറ്റർ നീളമുള്ള അസ്ഥികൂടം പ്രദർശിപ്പിച്ച മറൈൻ മെഗാഫോണ മ്യൂസിയമായിരുന്നു പ്രധാന ആകർഷണം. കടലിൽ തിമിംഗലങ്ങളും ഡോൾഫിനുകളും പുറപ്പെടുവിക്കുന്ന വൈവിധ്യമായ ശബ്ദവീചികൾ മ്യൂസിയത്തിൽ അവതരിപ്പിച്ചത് കാണികൾക്ക് നവ്യാനുഭവമായി.



  • Feb 03, 2026 16:40 IST

    ഉത്തരാഖണ്ഡ് അതിർത്തിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

    ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് അതിർത്തിയിൽ ചൊവ്വാഴ്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എച്ച്ആർടിസി) ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷിംല ജില്ലയിലെ നെർവയിൽ നിന്ന് ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ പോണ്ട സാഹിബിലേക്ക് പോകുകയായിരുന്ന നെർവ ഡിപ്പോയിൽ നിന്നുള്ള എച്ച്ആർടിസി ബസ് രാവിലെ 9.30 ഓടെ ക്വാനുവിന് സമീപമുള്ള മലയിടുക്കിലേക്ക് മറിഞ്ഞത്.



  • Feb 03, 2026 16:07 IST

    ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട് എം പിമാർക്ക് സസ്പെൻഷൻ

    ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട് എം പിമാരെ സസ്പെൻഡ് ചെയ്തു.



  • Feb 03, 2026 12:07 IST

    സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളെന്ന് മുഖ്യമന്ത്രി

    ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.



  • Feb 03, 2026 12:06 IST

    സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ വി ഡി സതീശന്‍

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. എല്ലാവരും ജയിലില്‍ നിന്ന് ഇറങ്ങുകയാണ്. ഇവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം നിലച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ശേഷം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം മാധ്യമങ്ങളെ കാണുകയായിരുന്നു.



  • Feb 03, 2026 12:05 IST

    എന്നെ അന്ധനെപ്പോലെയാക്കി, മുഖം മറച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ

    പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.



  • Feb 03, 2026 11:15 IST

    പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് നിരന്തരം പരോൾ; കോടതിയെ സമീപിക്കുമെന്ന് കൃപേഷിൻ്റേയും ശരത് ലാലിൻ്റെയും കുടുംബം

    പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് നിരന്തരം പരോൾ അനുവദിക്കുന്നതിനെതിരെ കൃപേഷിൻ്റേയും ശരത് ലാലിൻ്റെയും കുടുംബം. നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണനും കൃപേഷിൻ്റെ അച്ഛൻ കൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയെ സമീപിക്കാനാണ് ഇരുവരുടെയും തീരുമാനം   



  • Feb 03, 2026 10:55 IST

    രാഹുലിനെ അയോഗ്യനാക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് കോൺഗ്രസ്

    ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും.



  • Feb 03, 2026 10:53 IST

    ഐക്യം സാധ്യമാകുമെന്ന് വെള്ളാപ്പള്ളി

    എൻഎസ്എസ് - എസ്എൻഡിപി യോഗം ഐക്യം വൈകാതെ സാധ്യമാകും എന്നതാണ് തന്റെ പ്രതീക്ഷയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഘടനയുടെ വാരികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി തന്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. ജാതി പറഞ്ഞ് കലഹിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും അത്തരമൊരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ തുടങ്ങുവെച്ചത് എന്നും വെള്ളാപ്പള്ളി പറയുന്നു.



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: