scorecardresearch

Kerala News Highlights: വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയില്‍

Kerala News Highlights: കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് വിയ്യൂർ ജയിൽ പരിസരത്ത് വച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്

Kerala News Highlights: കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് വിയ്യൂർ ജയിൽ പരിസരത്ത് വച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Balamurugan

Kerala Malayalam News Today Highlights

Keralamalayalam news Highlights: തൃശൂര്‍: വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയില്‍. തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം പിടികൂടിയത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് വിയ്യൂർ ജയിൽ പരിസരത്ത് വച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസ് സംഘം ബാലമുരുകനെ വിയ്യൂരിലെത്തിച്ച സമയത്താണ് രക്ഷപ്പെട്ടത്. 

Advertisment
  • Dec 29, 2025 21:44 IST

    പാക്കിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

    ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പാക്കിസ്ഥാൻ ഉന്നയിച്ച വിമർശനങ്ങളെയും ആരോപണങ്ങളെയും ശക്തമായ ഭാഷയിൽ തള്ളി വിദേശകാര്യ മന്ത്രാലയം. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ക്രൂരതകളുടെയും പീഡനങ്ങളുടെയും ദയനീയമായ റെക്കോർഡ് പരിശോധിച്ച ശേഷം മതി മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.



  • Dec 29, 2025 21:27 IST

    ബുൾഡോസർ രാജ്; കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി വീട് കൈമാറില്ല

    കർണാടകയിലെ യെലഹങ്കയിലെ 'ബുൾഡോസർ രാജ്'ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാരിന്റെ ഇരുട്ടടി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ബയ്പ്പനഹള്ളിയിൽ സൗജന്യമായി വീട് കൈമാറില്ല. വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നൽകണം.



  • Dec 29, 2025 19:50 IST

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

    'സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ, ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം.



  • Dec 29, 2025 19:20 IST

    ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ച ബജറംഗ് ദൾ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

    ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്‌പൂരിലെ മാഗ്നറ്റോ മാളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ ഏഴു ബജറംഗ് ദൾ പ്രവർത്തകർക്ക് കോടതി ജാമ്യം നിഷേധിച്ചു. തിങ്കളാഴ്ചയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.



  • Dec 29, 2025 18:34 IST

    കേരള ക്രിക്കറ്റ് അസോസിയേഷന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി. നായർ പ്രസിഡന്റ്; വിനോദ് എസ്. കുമാർ സെക്രട്ടറിയായി തുടരും

    കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. KCA  മുൻ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി. നായർ ആണ് പുതിയ പ്രസിഡന്റ്. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.



  • Dec 29, 2025 17:12 IST

    സ്വർണവിലയിൽ 960 രൂപയുടെ കുറ‍വ്

    സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില കുറ‍ഞ്ഞു. റെക്കോർഡ് വിലയിൽ നിന്നാണ് ഇടിവുണ്ടായിരിക്കുന്നത്. 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 1,02,000 രൂപയാണ്.



  • Dec 29, 2025 16:13 IST

    നാടൻ ബോംബ് പൊട്ടിക്കുന്നതിന്റെ റീൽസ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സിപിഎം, മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

    നാടൻ ബോംബ് പൊട്ടിക്കുന്നതിന്റെ റീൽസ് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കമന്റ് ചെയ്തവർക്കെതിരെയും കേസെടുത്ത് സൈബർ പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ പോർവിളി നടത്തിയ സിപിഎം, മുസ്‌ലീം ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ്. സിറ്റി പൊലീസ് കമ്മിഷണർക്ക് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.



  • Dec 29, 2025 14:06 IST

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. 



  • Dec 29, 2025 13:40 IST

    പക്ഷിപ്പനി: ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം

    പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികൾ കലക്ടർക്ക് നിവേദനം നൽകി.



  • Dec 29, 2025 12:46 IST

    കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

    ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു.



  • Dec 29, 2025 12:25 IST

    പി വി അൻവറിന് ഇ ഡി നോട്ടീസ്

    അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.



  • Dec 29, 2025 12:03 IST

    വടകരയിൽ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഥാർ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു

    വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്. 



  • Dec 29, 2025 11:33 IST

    ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ

    പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാൻ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. 



  • Dec 29, 2025 11:14 IST

    മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും

    തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോൺഗ്രസ്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 



  • Dec 29, 2025 11:04 IST

    താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

    അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: