scorecardresearch

Kerala News Highligths: നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും

Kerala News Live Updates, Breaking Malayalam News: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്

Kerala News Live Updates, Breaking Malayalam News: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Actress attack case1

Kerala Malayalam News Today Highlights Live Updates

Keralamalayalam news Today Live Updates: കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ അനുമതി നൽകിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. 

Advertisment
  • Dec 23, 2025 16:43 IST

    അൻവർ സംയമനം പാലിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

    തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.



  • Dec 23, 2025 13:59 IST

    വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം

    മലപ്പുറം വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം. വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.



  • Dec 23, 2025 13:39 IST

    തൃശൂർ സ്വദേശിയുടെ ഒന്നര കോടി തട്ടിയ കേസ്; 22 സ്ഥലങ്ങളിൽ റെയ്‌ഡ്

    വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ സി ബി ഐ റെയ്‌ഡ്. തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. തൃശൂർ സ്വദേശിയിൽ നിന്നാണ് ഒന്നര കോടി തട്ടിയത്. 



  • Dec 23, 2025 13:10 IST

    ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം

    ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് വേണമെന്നും, സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രാദേശക തലത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.



  • Dec 23, 2025 12:27 IST

    ശബരിമല സ്വർണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

    ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. 



  • Dec 23, 2025 12:01 IST

    കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്

    കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ക്ലൈമും ഉന്നയിക്കില്ലെന്ന് ആവർത്തിച്ച് ദീപ്തി മേരി വർഗീസ്. കൊച്ചി മേയറുടെ കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. 



  • Dec 23, 2025 11:20 IST

    കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

    കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാറിലെയും കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. എസ്ഐആർ നടപടികൾക്ക് ശേഷമുള്ള വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.



  • Dec 23, 2025 11:11 IST

    രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി

    ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



  • Dec 23, 2025 10:50 IST

    ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ

    ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: