scorecardresearch

Kerala News Live Updates: കൊച്ചി മേയര്‍ സ്ഥാനം; ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു

Kerala News Live Updates, Breaking Malayalam News: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത

Kerala News Live Updates, Breaking Malayalam News: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Deepthy Mary Varghese

Kerala Malayalam News Today Highlights Live Updates: ദീപ്കി മേരി വർഗീസ്

Keralamalayalam News Today Live Updates: കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറെ തീരുമാനിക്കാനുളള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23 ന് ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കൂടി സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത. ദീപ്തിയും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച കൗണ്‍സിലര്‍ ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടുമെന്ന പ്രചരണങ്ങളുണ്ടെങ്കിലും ഇത്തരം കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. 

Advertisment
  • Dec 20, 2025 14:13 IST

    തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്

    തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൽ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്താണ്.



  • Dec 20, 2025 13:50 IST

    ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് സജി ചെറിയാൻ

    സംവിധായകൻ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അർത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളിൽ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. 



  • Dec 20, 2025 13:14 IST

    കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി

    കോഴിക്കോട് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. നന്ദ ഹർഷൻ (6) ആണ് കൊല്ലപ്പെട്ടത്. 



  • Dec 20, 2025 12:56 IST

    നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു

    നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്കാണ് പരുക്കേറ്റത്. 



  • Dec 20, 2025 12:45 IST

    ശ്രീനിവാസൻ കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്

    സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്‍ കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തെ കാണാൻ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശൻ പറഞ്ഞു.



  • Dec 20, 2025 12:24 IST

    ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ

    അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു.



  • Dec 20, 2025 11:52 IST

    ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം

    കൊച്ചിയിൽ ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ എസ് എച്ച് ഒ പ്രതാപചന്ദ്രനെതിരെ സസ്പെൻഷൻ നടപടി പൊലീസ് പ്രഖ്യാപിച്ചിരുന്നു. 



  • Dec 20, 2025 11:27 IST

    മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

    നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ പറഞ്ഞു.



  • Dec 20, 2025 11:04 IST

    ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി

    ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇ.ഡി. കൊച്ചി ഇ.ഡി യൂണിറ്റ് ഡൽഹിയിലെ ഇ.ഡി ഡയറക്ടറേറ്റിന് കത്തയച്ചു.തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇസിഐആർ രജിസ്റ്റർ ചെയ്യും.



  • Dec 20, 2025 10:44 IST

    ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു

    അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും വിജിലൻസ് കേസെടുത്തുവെന്നും വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: