/indian-express-malayalam/media/media_files/2025/10/09/jharkhand-murder-2025-10-09-21-28-51.jpg)
Kerala News Highlights
Kerala News Highlights: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.ഛത്തീസ് ​ഗഡ് സ്വദേശിയായ രാം നാരായൺ ഭയ്യ എന്ന 31 കാരനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം തടഞ്ഞു വെക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ റോഡിൽ കിടന്നു.
അവശനിലയിലായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാം നാരായൺ മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച രാം നാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.
- Dec 19, 2025 19:33 IST
ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു
ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും.
- Dec 19, 2025 17:48 IST
വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില് മത്സരങ്ങള്
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്ക്ക് മാറ്റുകൂട്ടുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളില് മത്സരങ്ങള് നടക്കും. വസന്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്നില് ഡിസംബര് 24 ന് ആരംഭിക്കുന്ന പുഷ്പമേളയും ദീപാലങ്കാരവും ജനുവരി 4 ന് സമാപിക്കും. - Dec 19, 2025 17:00 IST
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുമായി എസ്ഐടി
ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈയിലെ സ്മാര്ട്ട് ക്രിയേഷന്സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവരാണ് അറസ്റ്റിലായത്.
- Dec 19, 2025 15:57 IST
ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി: രമേശ് ചെന്നിത്തല
കുടിവെള്ളക്ഷാമം കൊണ്ടു ജനം നട്ടംതിരിയുന്ന പാലക്കാട് ഏലപ്പുള്ളിയില് സര്ക്കാര് അനുവദിച്ച ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ താന് സര്വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കേരളത്തെ മുഴുവന് മദ്യലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികള്ക്കും ഡിസ്റ്റലറികള്ക്കും അനുമതി നല്കാനുള്ള സര്ക്കാര് നീക്കത്തിനെതിരെ താന് പ്രതിപക്ഷ നേതാവായിരുന്നപ്പോള് നടത്തിയ പോരാട്ടത്തിന് ഫലം കണ്ടുവെന്നതില് അളവറ്റ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്ത്തു. - Dec 19, 2025 13:17 IST
ആസിഡ് ഒഴിച്ചുകൊല്ലുമെന്ന് ഭീഷണി; പരാതിയുമായി ഭാഗ്യലക്ഷ്മി രംഗത്ത്
ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോൺ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി.
കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂർണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.
- Dec 19, 2025 13:15 IST
ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ
ക്രിസ്മസ്-പുതുവത്സരാഘോഷം കൊഴുപ്പിക്കുക ലക്ഷ്യമിട്ട് കഞ്ചാവും രാസലഹരിയും എത്തിച്ച യുവാവ് എക്സൈസിന്റെ പിടിയിൽ. ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞത്തു നിന്നാണ് ഇയാൾ പിടിയിലായത്.
- Dec 19, 2025 13:14 IST
സന്ദീപ് വാര്യര്ക്കും രഞ്ജിത പുളിക്കലിനും മുന്കൂര് ജാമ്യം
രാഹുല് മാങ്കൂട്ടത്തില് എംഎല്എ പ്രതിയായ പീഡനക്കേസിലെ ഇരയെ സാമൂഹ്യമാധ്യമങ്ങളില് അപമാനിച്ചെന്ന പരാതിയില് കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര്ക്കും രഞ്ജിത പുളിക്കലിനും മുന്കൂര് ജാമ്യം. തിരുവനന്തപുരം പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജി എസ് നസീറയാണ് ഇരുവര്ക്കും ഉപാധികളോടെ മുന്കൂര്ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ തിരിച്ചറിയല് വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില് ആണ് നടപടി.
- Dec 19, 2025 13:10 IST
എലപ്പുള്ളി ബ്രൂവറിക്ക് നല്കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി
പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്കിയ സര്ക്കാര് നടപടി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നല്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയശേഷം സര്ക്കാരിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി നിര്ദേശിച്ചു.
- Dec 19, 2025 11:04 IST
ഡൽഹി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്.
- Dec 19, 2025 11:03 IST
പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്ദേശം
തദ്ദേശതെരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ യുടേണ് എടുത്ത് സര്ക്കാര്. പുതിയ കേസ് വേണ്ടെന്നാണ് സര്ക്കാരിന്റെ നിര്ദേശം. കഴിഞ്ഞ ദിവസം എടുത്ത കേസിൽ മെല്ലെപ്പോക്കെന്ന സമീപനമാണ് സര്ക്കാര് സ്വീകരിച്ചിട്ടുള്ളത്. പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് എഡിജിപി ജില്ല പൊലീസ് മേധാവിമാര്ക്ക് നിര്ദേശം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us