scorecardresearch

Kerala News Highlights: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും

Kerala News Live Updates, Breaking Malayalam News: വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം

Kerala News Live Updates, Breaking Malayalam News: വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Actress attack case

Kerala Malayalam News Today Highlights

Keralamalayalam news Highlights: എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം. വീഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണമെന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയിൽ ദിലീപിനു കേസിൽ പങ്കില്ലെന്നാണ് പറയുന്നത്.

Advertisment
  • Dec 17, 2025 20:56 IST

    ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്

    ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാനരചയിതാവിനും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.



  • Dec 17, 2025 20:12 IST

    കടം തീർക്കാൻ വിദേശത്ത് പോയി വൃക്ക വിറ്റ് കർഷകൻ; 6 പേർ അറസ്റ്റിൽ

    വായ്പയെടുത്ത 12 ലക്ഷം രൂപ 48 ലക്ഷമായി തിരിച്ചടച്ചിട്ടും പലിശക്കാരുടെ ഭീഷണി തുടർന്നതോടെ മഹാരാഷ്ട്രയിൽ കർഷകൻ വിദേശത്ത് പോയി വൃക്ക വിറ്റു. സംഭവത്തിൽ പലിശക്ക് പണം നൽകിയ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രപൂർ നാഗ്ഭീഡ് സ്വദേശിയായ റോഷൻ ശിവദാസ് കുലെ (36) എന്ന ക്ഷീര കർഷകനാണ് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അവയവം വിൽക്കേണ്ടി വന്നത്.



  • Dec 17, 2025 19:41 IST

    മസാല ബോണ്ട് കേസ്; ഇഡി നടപടിക്കെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ

    മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. 



  • Dec 17, 2025 18:11 IST

    സ്ഥാനാർത്ഥികളുടെ മരണം: വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിൽ ജനുവരി 12ന് തിരഞ്ഞെടുപ്പ്

    സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്നു തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കൾ) രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.



  • Dec 17, 2025 17:16 IST

    വിസി നിയമനം; സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല

    വിസി നിയമനത്തില്‍ ഗവര്‍ണറുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചതോടെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍ലകലാശാല വിസിയായി സജി ഗോപിനാഥിനെയും ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. 



  • Dec 17, 2025 16:49 IST

    ബോണ്ടി ബീച്ച് വെടിവെപ്പ്; പ്രതി നവീദ് അക്രത്തിനെതിരെ 59 കുറ്റങ്ങൾ ചുമത്തി

    ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ, തോക്കുധാരിയെന്ന് സംശയിക്കുന്ന നവീദ് അക്രത്തിനെതിരെ 15 കൊലപാതകക്കുറ്റങ്ങൾ അടക്കം 59 കുറ്റങ്ങൾ ചുമത്തി. സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതി കോമയിൽ നിന്ന് ഉണർന്ന ശേഷമാണ് കുറ്റം ചുമത്തിയത്.



  • Dec 17, 2025 16:35 IST

    മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു

    മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനം കൃത്യമായി ഒതുക്കിനിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.



  • Dec 17, 2025 15:33 IST

    'കർമ്മയോദ്ധ'യുടെ തിരക്കഥ മേജർ രവിയുടേതല്ല; 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

    മോഹന്‍ലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത കര്‍മയോദ്ധയെന്ന ചിത്രത്തിന്റെ തിരക്കഥ അപഹരിച്ചതെന്ന് കോടതി. പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെ തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധിച്ചു. മേജർ രവി തിരക്കഥ അപഹരിച്ചെന്ന റെജി മാത്യൂവിന്റെ പരാതിയിലാണ് വർഷങ്ങൾക്കു ശേഷം വിധി വരുന്നത്.



  • Dec 17, 2025 14:16 IST

    വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

    ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. 



  • Dec 17, 2025 13:53 IST

    അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മൂത്തേടം കുറ്റിക്കാട് സ്വദേശി ജസന്‍ സാമുവലാണ് (32) മരിച്ചത്. ഛത്തീസ്‌ഗഡിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. 



  • Dec 17, 2025 13:17 IST

    ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

    ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 



  • Dec 17, 2025 12:54 IST

    ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി

    കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. 



  • Dec 17, 2025 12:31 IST

    പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച സംഭവം; ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകി പ്രസിഡന്റ്

    കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.



  • Dec 17, 2025 12:06 IST

    കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

    കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്. 



  • Dec 17, 2025 11:46 IST

    പാനൂരിലെ വടിവാള്‍ ആക്രമണം, അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ

    കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.



  • Dec 17, 2025 11:36 IST

    കോഴിക്കോട് ബീച്ചിന് അടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരുക്ക്

    ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. 



  • Dec 17, 2025 11:09 IST

    കൊല്ലത്ത് പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം

    കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ  പൊലീസുകാരന് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. 



  • Dec 17, 2025 10:50 IST

    വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും

    സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.



  • Dec 17, 2025 10:38 IST

    കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി

    കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: