/indian-express-malayalam/media/media_files/2025/12/12/biennale-2025-12-12-10-17-43.jpg)
Kerala Malayalam News Today Highlights Live Updates
Keralamalayalam news Today Live Updates: കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫോർ ദി ടൈം ബീയിങ് എന്നതാണ് ഇത്തവണത്തെ പ്രമേയം. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. 110 ദിവസത്തോളം നീളുന്ന ബിനാലെ മാർച്ച് 31ന് സമാപിക്കും. നിഖിൽ ചോപ്രയാണ് ബിനാലെ ആറാം പതിപ്പിന്റെ ക്യൂറേറ്റർ.
- Dec 12, 2025 13:52 IST
രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ
കോൺഗ്രസ് പാർട്ടിയിലെ ലോക്സഭാ അംഗങ്ങളുടെ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ. തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
- Dec 12, 2025 13:13 IST
തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനും രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂര്‍ ഗ്രാ മപഞ്ചായത്തില്‍ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്.
- Dec 12, 2025 12:35 IST
മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിലെന്ന് കെ സി വേണുഗോപാൽ
കോൺഗ്രസിനെതിരായ സ്ത്രീലമ്പടൻ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിൽ ആവുകയാണ് ചെയ്തതെന്ന് കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ മുഖം വികൃതമായി. ആരാണ് ഈ ഉപദേശങ്ങൾ നൽകുന്നത്. മുഖ്യമന്ത്രി ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ല. സിപിഎമ്മിനെ കുറിച്ചും വിലയിരുത്താനുള്ള ഒന്നായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറിയെന്ന് അദ്ദേഹം പറഞ്ഞു.
- Dec 12, 2025 12:00 IST
സ്വർണവില കുത്തനെ ഉയർന്നു
ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. 1,400 രൂപയാണ് പവന് ഉയർന്നത്. ഇതോടെ സ്വർണവില 97,000 കടന്നു.
- Dec 12, 2025 11:41 IST
ശബരിമല സ്വർണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകി
ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിസംബർ 18 ന് ജാമ്യഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ആദ്യമായിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകുന്നത്.
- Dec 12, 2025 11:23 IST
തദ്ദേശ തിരഞ്ഞെടുപ്പ്: എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലമെന്നും എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു.
- Dec 12, 2025 10:53 IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസും ക്രൈംബ്രാഞ്ചിന് കൈമാറി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണ് ഇപ്പോൾ ക്രൈബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
- Dec 12, 2025 10:19 IST
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നും ഇലക്‌ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എല്ലാവർക്കും നിസാര പരുക്കേറ്റിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us