scorecardresearch

Kerala News Highlights: ശബരിമല സ്വര്‍ണകൊള്ള കേസ്; എൻ.വാസു ജയിലിൽ തുടരും, ജാമ്യമില്ല

Kerala News Live Updates, Breaking Malayalam News: പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു

Kerala News Live Updates, Breaking Malayalam News: പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
n vasu

Kerala Malayalam News Today Highlights Live Updates: എൻ.വാസു

Kerala  News Highlights: തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ.വാസുവിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ വാസു ജയിലിൽ തുടരും. 

Advertisment

കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്‍റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

  • Dec 03, 2025 14:30 IST

    നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് സണ്ണി ജോസഫ്

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് വ്യക്തമാക്കി. 



  • Dec 03, 2025 13:30 IST

    പാർട്ടിയോട് ചെയ്തത് കടുത്ത വഞ്ചന; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്

    എം എൽ എ സ്ഥാനമടക്കം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി പി ദുൽഖിഫിൽ. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ ഉപേക്ഷിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.



  • Advertisment
  • Dec 03, 2025 13:07 IST

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ രംഗത്ത്

    രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്. കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എന്നിവർ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി.



  • Dec 03, 2025 12:44 IST

    രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാന്‍ഡ്

    ബലാത്സംഗ കേസിൽ ഉള്‍പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.



  • Dec 03, 2025 12:26 IST

    എന്റെ അടുപ്പവും അടുപ്പക്കുറവും പാര്‍ട്ടി തീരുമാനത്തെ ബാധിക്കില്ല: ഷാഫി പറമ്പില്‍

    രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പരാതി വരുന്നതിന് മുൻപ് പാർട്ടി നിലപാട് എടുത്തുവെന്ന് ഷാഫി പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും കൂടുതൽ നടപടിയുടെ കാര്യം പാർട്ടി പ്രസിഡന്റ് പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.



  • Dec 03, 2025 11:55 IST

    രാഹുൽ ഈശ്വറിന്റെ ‌ജാമ്യാപേക്ഷ തള്ളി

    അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളി. രാഹുൽ ഈശ്വറിനെ ‌നാളെ വൈകുന്നേരം അഞ്ച് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.



  • Dec 03, 2025 11:41 IST

    ഇന്ന് സ്വർണവില ഉയർന്നു

    സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 520 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,760 രൂപയാണ്. 



  • Dec 03, 2025 11:25 IST

    ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച; എസ്ഐടി അന്വേഷണത്തിന് സാവകാശം

    ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസിൽ എസ്ഐടി അന്വേഷണത്തിന് സാവകാശം. ഒരു മാസം കൂടി സമയം ഹൈക്കോടതി അനുവദിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.



  • Dec 03, 2025 11:14 IST

    രാഹുലിനെതിരെ വീണ്ടും ബലാത്സം​ഗ കേസെടുക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ കേസെടുക്കും. ഇന്നലെ ലഭിച്ച പരാതിയിലാണ് കേസ് എടുക്കുക. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു. 



  • Dec 03, 2025 10:40 IST

    തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

    തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തൃശൂര്‍ ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്. 



  • Dec 03, 2025 10:18 IST

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍

    രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: