scorecardresearch

Kerala News Highlights: മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് കിട്ടാറുണ്ട്; പരിഹസിച്ച് കെ.മുരളീധരൻ

Kerala News Highlights: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Kerala News Highlights: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K Muraleedharan, muraleedharan

Kerala Malayalam News Today Highlights : കെ.മുരളീധരൻ

Keralamalayalam news Today Highlights:തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ടെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കെ.മുരളീധരൻ. മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല. ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും മുരളീധരൻ പരിഹസിച്ചു.

Advertisment
  • Dec 01, 2025 21:41 IST

    നാവികസേനാ ദിനാഘോഷം : ഒരുക്കങ്ങൾ പൂർണം, റിഹേഴ്സലിനു വൻജനാവലി

    ഡിസംബർ മൂന്നിന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി  ശംഖുമുഖം ബീച്ചിൽ നടന്ന ഫുൾ ഡ്രസ്സ് റിഹേഴ്സൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയുടെ  മേൽനോട്ടത്തിൽ നടന്ന ഫുൾ ഡ്രസ് റിഹേഴ്സൽ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന  പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്ക് വേദിയായി.  കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കി.



  • Dec 01, 2025 18:49 IST

    കണ്ണൂരിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

    മ കണ്ണൂര്‍ കാൾടെക്സ് എൻഎസ് ടാക്കീസിനു മുന്നിൽ വെച്ച് ഇന്ന് വൈകിട്ട് 3.20 ഓടെയായിരുന്നു അപകടം. റോഡിലേക്ക് വീണയാളുടെ ദേഹത്ത് ബസിന്‍റെ ടയർ കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.



  • Advertisment
  • Dec 01, 2025 17:57 IST

    അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ്

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.



  • Dec 01, 2025 17:34 IST

    സ്മാർട്ട്ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമാക്കാൻ കേന്ദ്രം

    രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ ആപ്ലിക്കേഷനായ 'സഞ്ചാർ സാഥി' നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈൽ നിർമ്മാണ കമ്പനികൾക്ക് നിർദ്ദേശം നൽകി. വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനും, മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് സഞ്ചാർ സാഥി.



  • Dec 01, 2025 14:48 IST

    രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നത്: മന്ത്രി പി രാജീവ്

    കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 



  • Dec 01, 2025 13:59 IST

    രാജ്ഭവനല്ല ഇനി ലോക്ഭവന്‍; പഴയ ബോർഡ് അഴിച്ചു മാറ്റി

    ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവൻ. കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റ നിർദേശ പ്രകാരമാണ് പേരുമാറ്റം. രാജ് ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റിയിട്ടുണ്ട്.



  • Dec 01, 2025 12:53 IST

    അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം: സന്ദീപ് വാര്യർക്കെതിരെ പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയത്. 



  • Dec 01, 2025 12:29 IST

    സൂരജ് ലാമയുടെ തിരോധാനം; കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ

    സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്‍റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചെന്നും ആദ്യം അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയതെന്നും മകൻ ആരോപിച്ചു. 



  • Dec 01, 2025 12:14 IST

    ഒരു മോശം വ്യക്തിയെ എംഎൽഎ ആയി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു: രാജീവ് ചന്ദ്രശേഖര്‍

    രാഹുല്‍ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവെച്ച എംഎൽഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. ഒരു മോശം വ്യക്തിയെ എംഎൽഎയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.



  • Dec 01, 2025 11:52 IST

    ഇഡിയുടേത് രാഷ്ട്രീയ കളിയെന്ന് എം.വി.ഗോവിന്ദൻ

    എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും ഇത് ഇഡിയുടെ രാഷ്ട്രീയ കളിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



  • Dec 01, 2025 11:29 IST

    സ്വർണ വില വീണ്ടും 95,000 കടന്നു

    സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,680 രൂപയാണ്. 



  • Dec 01, 2025 10:59 IST

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. 



  • Dec 01, 2025 10:48 IST

    മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും പറഞ്ഞു.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: