/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
Kerala Malayalam News Today Highlights
Keralamalayalam News Highlights: പത്തനംതിട്ട: പത്തനംതിട്ടയിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
- Aug 30, 2025 19:23 IST
രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി യുഡിഎഫ് കണ്‍വീനർ അടൂര്‍ പ്രകാശ് എം പി. രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുലിനെതിരെ ഉയർന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്. എല്ലാവര്‍ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയര്‍ന്ന സാഹചര്യം പരിഗണിച്ചാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
- Aug 30, 2025 18:30 IST
മനുഷ്യ-വന്യജീവി സംഘർഷം: കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുത്തണമെന്നത് സംസ്ഥാനത്തിന്റെ നിലപാട്: മന്ത്രി പി. രാജീവ്
സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ കേന്ദ്രസർക്കാർ നിലവിലുള്ള വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്നതാണ് കേരളത്തിന്റെ നിലപാടെന്ന് നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വർദ്ധിച്ചു വരുന്ന വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി, ദേശീയ നിയമ സേവന അതോറിറ്റി (NALSA) യും കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെയും (KeLSA) ആഭിമുഖ്യത്തിൽ 'മനുഷ്യ-വന്യജീവി സംഘർഷവും സഹവർത്തിത്വവും: നിയമ-നയപരമായ വീക്ഷണം' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Aug 30, 2025 17:44 IST
കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴക്കടുത്ത് ദേശീയ പാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം ഇന്നലെയായിരുന്നു അപകടം. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം ശ്യാംലാലി (41) നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
- Aug 30, 2025 16:45 IST
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ കൂട്ടി
യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 20631/32) കോച്ചുകൾ വർധിപ്പിച്ചതായി റെയിൽവേ അറിയിച്ചു. 16 കോച്ചുകളിൽ നിന്ന് 20 ആയിട്ടാണ് വർധനവ്.
- Aug 30, 2025 14:07 IST
തെൻമലയിൽ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ ആക്രമണം
കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്.
- Aug 30, 2025 13:53 IST
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്.
- Aug 30, 2025 13:39 IST
റെക്കോർഡുകൾ തകർത്ത് സ്വർണവില
സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയാണ് ഇന്നത്തെ വില.
- Aug 30, 2025 12:55 IST
രാഹുലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് സി കൃഷ്ണകുമാർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട് മണ്ഡലത്തിൽ രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
- Aug 30, 2025 12:17 IST
നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം
പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്.
- Aug 30, 2025 12:03 IST
അമീബിക് മസ്തിഷ്‌കജ്വരം; പത്തനംതിട്ടയിൽ ജാഗ്രത
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. 'ജലമാണ് ജീവൻ' ജനകീയ കാംപെയ്ൻ നടത്തും.
- Aug 30, 2025 11:44 IST
മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു
മകന്റെ മർദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവായ ആണ്ടവർ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ആണ്ടവർ (84) ആണ് മരിച്ചത്.
- Aug 30, 2025 11:02 IST
വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം
വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം. വടകര ശാഖ പ്രസിഡൻ്റ് ദാമോദരൻ്റെ വടകര കുറുമ്പയിലെ മീത്തലെ മഠത്തിൽ വീടിന് നേരെയാണ് അക്രമണമുണ്ടായത്.
- Aug 30, 2025 10:31 IST
താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ തുറന്നു
മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന്റെ ഒടുവിൽ താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിരോധനം തുടരും.
- Aug 30, 2025 10:21 IST
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us