scorecardresearch

Kerala News Highlights: കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു

ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
suicide

Kerala News Highlights

Kerala News Highlights: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

  • Aug 28, 2025 20:55 IST

    വൈറ്റില ജങ്ഷനിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം

    വൈറ്റില ജങ്ഷനിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. കെഎസ്ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവർ മർദിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്‍റോയ്ക്കാണ് മർദനമേറ്റത്. പാഴ്സൽ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു. ലോറിക്ക് സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം.



  • Aug 28, 2025 18:59 IST

    ബിജെപി നേതാവിനെ വീട്ടില്‍കയറി ബലാത്സംഗം ചെയ്തതായി പരാതി

    ബിജെപി നേതാവിനെ വീട്ടില്‍കയറി ബലാത്സംഗം ചെയ്തതായി പരാതി. മുന്‍ ബിജെപി പ്രവര്‍ത്തകനും യൂട്യൂബറുമായ, കൂരാട് കൂളിപ്പറമ്പിലെ കീരി ഹൗസില്‍ സുബൈറുദ്ദീൻ (സുബൈര്‍ ബാപ്പു - 52) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് പത്താംതീയതി വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.



  • Advertisment
  • Aug 28, 2025 16:55 IST

    ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

    വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ  സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.   ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.



  • Aug 28, 2025 14:17 IST

    കാസർകോട് ബസ് അപകടം; നാല് മരണം

    കാസർകോട് ബസ് അപകടത്തിൽ നാല് മരണം. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിത വേഗതയിലാണ് ബസ് എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു



  • Aug 28, 2025 13:54 IST

    രാഹുലിന് എതിരായ കേസ്: അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരും

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദ​ഗ്ധരെയും ഉള്‍പ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കും.



  • Aug 28, 2025 10:36 IST

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് കള്ളക്കേസ്: കൊടിക്കുന്നില്‍

    പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന കേസ് കള്ളക്കേസാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് വരെ ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    പിന്നെങ്ങനെ സര്‍ക്കാരിന് കേസ് എടുക്കാന്‍ കഴിയും?. രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണ്. കോടതിയുടെ മുന്നില്‍ എത്തുമ്പോള്‍ തള്ളി പോവുന്ന പല കേസുകളും നമ്മള്‍ കണ്ടിട്ടുണ്ടല്ലോയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.നിയമപരമായി നേരിടേണ്ട വിഷയമാണ്. രാഹുല്‍ തീരുമാനിക്കേണ്ട വിഷയം. രാഹുലിനെതിരെ നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

     



  • Aug 28, 2025 10:32 IST

    കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

    സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്ട് ആറു പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

     



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: