scorecardresearch

Kerala News Highlights: മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു

Kerala News Live Updates, Breaking Malayalam News: ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്.വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Kerala News Live Updates, Breaking Malayalam News: ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്.വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
thamaraserry churam

Kerala News Live Updates

Keralamalayalam news Today Live Updates: താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. കാല്‍നടയാത്രക്കാരെയും കടത്തിവിടുന്നില്ല. പാറയും മരവും നീക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്.വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Advertisment

താമരശേരി ചുരം വഴി പോകുന്ന വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ താമരേശി ചുങ്കത്ത് നിന്ന് തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണം. മഴയെ തുടര്‍ന്നാണ് പാറയും മരങ്ങളും ഇടിച്ചുവീണത്. കല്‍പ്പറ്റയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘമെത്തി മണ്ണും പാറയും നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്രമണിക്കൂറുകള്‍ വേണ്ടിവരുമെന്ന കാര്യം നിശ്ചയമില്ല. രണ്ടും ഭാഗത്തും കിലോമീറ്ററുകള്‍ നീണ്ട ബ്ലോക്കാണ് ഉളളത്.

രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിത്വം തെളിയിക്കണം; കടുത്ത നിലപാടെടുത്ത് എഐസിസി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാൽ, പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.

Advertisment
  • Aug 26, 2025 22:05 IST

    ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു

    പാലായിൽ ഓണാഘോഷത്തിനിടെ കടന്നൽ കൂടിളകി നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിലാണ് സംഭവം. കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്. കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്തായിരുന്നു സംഭവം. ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകുകയായിരുന്നു.

     



  • Aug 26, 2025 22:00 IST

    പത്തനംതിട്ട കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

    പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥികളില്‍ ഒരാള്‍ മരിച്ചു. അജ്‌സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നബീൽ നിസാം എന്ന രണ്ടാമനായി തിരച്ചിൽ തുടരുന്നു. കല്ലറക്കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മാർത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച അജ്‌സൽ അജി അഞ്ചക്കാല സ്വദേശിയാണ്. നബീൽ നിസാം പത്തനംതിട്ട കൊന്നമൂട് സ്വദേശിയാണ്.

     



  • Aug 26, 2025 21:55 IST

    പി പി ദിവ്യയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനം; അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

    കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയെന്നു വിജിലന്‍സ്. ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്‌യു നേതാവ് പി മുഹമ്മദ് ഷമ്മാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ മറുപടി തേടിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് അനുമതി തേടിയതിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കി.

     



  • Aug 26, 2025 21:53 IST

    രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം

    രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം.ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃയോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുലിന്റെ സസ്‌പെന്‍ഷനോടെ വിവാദം അവസാനിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.



  • Aug 26, 2025 21:35 IST

    രാഹുൽ പാലക്കാട് ഇറങ്ങിയാൽ ജനം ചൂലെടുക്കും- വി മുരളീധരൻ

    യുവതികളുടെ ആരോപണങ്ങൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർട്ടിയുടെ പ്രാഥമിക അംഗമായിപ്പോലും തുടരാൻ പറ്റില്ലെന്ന് കോൺഗ്രസ് തീരുമാനിച്ച ആളെയാണ് പാലക്കാട്ടുകാർ ചുമക്കേണ്ടത്. പാലക്കാട് അടുത്ത കാലത്തൊന്നും രാഹുലിന് ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല ജനം ചൂലെടുക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

    പൊതുസമൂഹവും മാധ്യമപ്രവർത്തകരും കോൺഗ്രസുകാരുമുൾപ്പെടെയുള്ളവരാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. വീട്ടിൽ കയറ്റാൻ പറ്റാത്ത തരത്തിലുള്ള ആളാണെന്ന് വരെയാണ് ആരോപണം. ഇത്രയധികം പരാതി ഉയർന്നിട്ടും രാഹുലിനെതിരായ നടപടി കോൺഗ്രസിന്റെ ഒത്തുകളിയാണ്. ജനങ്ങളെ കബളിപ്പിച്ച് കണ്ണിൽപൊടിയിടുന്ന സമീപനമാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

     



  • Aug 26, 2025 14:16 IST

    രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ അഡ്ജസ്റ്റ്മെന്റെന്ന് മന്ത്രി വി ശിവൻകുട്ടി

    രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് അഡ്ജസ്റ്റ്മെന്റ് ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണെന്നും മന്ത്രി പറഞ്ഞു.



  • Aug 26, 2025 13:34 IST

    പാലിയേക്കരയിൽ ടോൾ പിരിവ് നീട്ടിയ വിധി തുടരും

    ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പാലിയേക്കരയിൽ ടോൾ പിരിവ് നീളും. ടോൾ തടഞ്ഞ നടപടി സെപ്റ്റംബർ 9 വരെ തുടരും.



  • Aug 26, 2025 13:19 IST

    കേരളം ഞെട്ടുന്ന വാര്‍ത്ത വരും; മുന്നറിയിപ്പുമായി വി ഡി സതീശന്‍

    സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. 



  • Aug 26, 2025 12:38 IST

    തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം

    തമിഴ്നാട് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി നഗരമേഖലയിലെ സർക്കാർ സ്‌കൂളുകളിലേക്കും എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലേക്കും വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. 20.59 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.



  • Aug 26, 2025 12:11 IST

    ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പറുടെ ആത്മഹത്യ; സാമ്പത്തിക ബാധ്യതയെന്ന് സൂചന

    ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജയുടെ ആത്മഹത്യയ്ക്കു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.



  • Aug 26, 2025 11:48 IST

    ആഗോള അയ്യപ്പസംഗമത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ്: കുമ്മനം രാജശേഖരന്‍

    ആഗോള അയ്യപ്പ ഭക്തജന സംഗമം നടത്തുക മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



  • Aug 26, 2025 11:31 IST

    ആഗോള അയ്യപ്പ സംഗമം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല

    ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി.



  • Aug 26, 2025 11:00 IST

    ആരോപണങ്ങൾക്ക് പിന്നിൽ ​ഗൂഢാലോചനയെന്ന് രാഹുൽ

    തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. 



  • Aug 26, 2025 10:43 IST

    അത്തം പിറന്നു, തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര

    ഓണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. 



top news Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: