/indian-express-malayalam/media/media_files/2025/08/19/student-2025-08-19-10-14-23.jpg)
Kerala Malayalam News Today Highlights
Keralamalayalam news Today Highlights: കാസർകോട്: കാസർകോട് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹെഡ്മാസ്റ്റർ എം.അശോകനെതിരെ കേസെടുത്തത്. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ചത്.
- Aug 19, 2025 20:41 IST
ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോൾ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
- Aug 19, 2025 19:09 IST
'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ വിപണിയിലെത്തി
മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) വിപണിയിലിറക്കി. 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന്‍റെ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനായി. പാലിന്‍റെ തനത് ഗുണമേന്‍മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില. - Aug 19, 2025 17:15 IST
യുവ ഡോക്ടറുടെ പീഡന പരാതിയിൽ റാപ്പർ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
യുവ ഡോക്ടറുടെ പീഡന പരാതിയിൽ റാപ്പർ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹർജിയിൽ തീർപ്പാകും വരെയാണ് അറസ്റ്റ് വിലക്കിയിരിക്കുന്നത്. ഹർജിയിൽ നാളെയും വാദം തുടരും.
- Aug 19, 2025 16:35 IST
കത്ത് ചോർച്ച വിവാദം; നിയമ നടപടിയുമായി എം.വി ഗോവിന്ദൻ
കത്ത് ചോർച്ച വിവാദത്തിൽ നിയമ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിന് എം.വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രചാരണത്തിനെതിരെയാണ് നോട്ടീസ്
- Aug 19, 2025 16:10 IST
സ്കൂൾ സമയ മാറ്റം; മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എ.എൻ ഷംസീർ
സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എ.എൻ ഷംസീർ. സ്കൂൾ സമയത്തിന് മുമ്പ് മാത്രമെ മതപഠനം നടക്കൂ എന്ന വാശി ഒഴിവാക്കണമെന്ന് എഎൻ ഷംസീർ പറഞ്ഞു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മളും മാറണം. 10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു.
- Aug 19, 2025 14:49 IST
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും പ്രഗത്ഭനും പുരോഗമനവാദിയുമായ നിയമജ്ഞരിൽ ഒരാളാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെന്ന് വിശേഷിപ്പിച്ച്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്.
- Aug 19, 2025 13:57 IST
അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും രോഗലക്ഷണം
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരനും രോഗലക്ഷണം. പനി ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കയക്കും.
- Aug 19, 2025 13:22 IST
മുംബൈയിൽ കനത്ത മഴ, വിമാന സർവീസുകൾ വൈകുന്നു
മുംബൈയിൽ കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയോടെ ട്രെയിൻ സർവീസുകളെ ബാധിച്ചു. 155 വിമാന സർവീസുകൾ വൈകി. 9 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
- Aug 19, 2025 12:18 IST
ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് തലയ്ക്ക് പരുക്ക്
വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരുക്കേറ്റു. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.
- Aug 19, 2025 11:58 IST
വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം നടത്തുക.
- Aug 19, 2025 11:35 IST
പാലക്കാട് ശ്രീനിവാസൻ വധക്കേസ്; നാലു പ്രതികള്‍ക്ക് കൂടി ജാമ്യം
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
- Aug 19, 2025 11:17 IST
സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73,880 രൂപയാണ്.
- Aug 19, 2025 11:02 IST
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്
ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. ജിമ്മിൽ കയറി വിലപ്പെട്ട രേഖകളും പണവും കവർന്നു എന്നാണ് കേസ്.
- Aug 19, 2025 10:15 IST
ബലാത്സംഗ കേസ്, റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us