/indian-express-malayalam/media/media_files/Qz6iEv0K4BmKj6eU6Ieg.jpg)
Kerala Malayalam News Highlights
Keralamalayalam news Highlights: തിരുവനന്തപുരം: മദ്യത്തിന്റെ ഓൺലൈൻ വിൽപന സംബന്ധിച്ച ബെവ്കോ ശുപാർശ അം​ഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്കോ മുന്നോട്ട് വന്നത്. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടായിരുന്നു ബെവ്കോയുടെ നീക്കം. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് ബെവ്കോ അനുമതി തേടിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല.
- Aug 11, 2025 20:14 IST
സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള വേദിയായി സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ല: മുഖ്യമന്ത്ര
ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പത്രിക്കുറിപ്പിൽ വ്യക്തമാക്കി.
- Aug 11, 2025 19:57 IST
ഓൺലൈൻ മദ്യവില്പന; ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി രാജേഷ്
ഓൺലൈൻ മദ്യവില്പനയിൽ ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി. രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞു. അതിനുമുകളിൽ മറ്റൊരു ഉദ്യോഗസ്ഥൻ ഇല്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
- Aug 11, 2025 19:00 IST
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് പരാതി നൽകിയത്. നേരത്തെ, കന്യാസ്ത്രീകളുടെ അറസ്റ്റിനു പിന്നാലെ തൃശൂർ എം.പി സുരേഷ് ഗോപിയെ കാണാനില്ലെന്നും പൊലീസിന് പരാതി ലഭിച്ചിരുന്നു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ കെഎസ്‌യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
- Aug 11, 2025 17:34 IST
കർണാടക മന്ത്രി കെ.എൻ രാജണ്ണ രാജിവച്ചു
കർണാടക സഹകരണ വകുപ്പ് മന്ത്രി കെ.എൻ രാജണ്ണ തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജി സമർപ്പിച്ചു. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുരയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നടന്നതെന്ന് ഞായറാഴ്ച രാജണ്ണ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
- Aug 11, 2025 16:38 IST
അസിം മുനീറിന്റെ ആണവ ഭീഷണി വിലപ്പോകില്ല
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയിൽ വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് ഇന്ത്യ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആണവ ഭീഷണി പാക്കിസ്ഥാന്റെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു
- Aug 11, 2025 15:19 IST
സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു
സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നര കോടി രൂപയുടെയും ഭരണാനുമതി നൽകിയാണ് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു.
വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം - ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ നിരക്കിൽ ചികിത്സാസഹായം അനുവദിക്കും. വൃക്ക/കരൾ രോഗങ്ങൾ ബാധിച്ച് അവയവങ്ങൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുളളവരിൽ ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുളളവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി അഞ്ചു വർഷംവരെ സമാശ്വാസം - രണ്ട് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിൽ സഹായം അനുവദിക്കും, ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവർക്ക് സമാശ്വാസം - മൂന്ന് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ നിരക്കിലും, അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിൽപ്പെട്ട ബി പി എൽ വിഭാഗക്കാരായവർക്ക് സമാശ്വാസം - നാല് പദ്ധതി പ്രകാരം പ്രതിമാസം 2000 രൂപ നിരക്കിലും ധനസഹായം നൽകും.
- Aug 11, 2025 13:45 IST
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം
തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്.
- Aug 11, 2025 12:54 IST
വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാർച്ചിൽ സംഘർഷം
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
- Aug 11, 2025 12:11 IST
ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി, സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്.
- Aug 11, 2025 11:48 IST
തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കിട്ടിയത് വിചിത്രമായ മറുപടിയെന്ന് വി.എസ്.സുനിൽ കുമാർ
തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദവുമയി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കിട്ടിയത് വിചിത്രമായ മറുപടിയെന്ന് വി.എസ്.സുനിൽ കുമാർ. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു അത്. പരാതിയിൽ കഴമ്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾ വരെ ഉണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.
- Aug 11, 2025 11:24 IST
ബലാത്സംഗ കേസ്; വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ്
ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ വിമാനത്താവളം വഴിയടക്കം യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം വേടനെ കസ്റ്റഡിയിലെടുക്കാനാകും.
- Aug 11, 2025 11:04 IST
പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല: ഡോ. ഹാരിസ്
പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കൽ. തന്നെ അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us