scorecardresearch

Kerala News Highlights: ഡൽഹിയിൽ വൻ തീപിടുത്തം; 21 കടകൾ കത്തിനശിച്ചു

Kerala News Live Updates, Breaking Malayalam News:രാത്രി എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്

Kerala News Live Updates, Breaking Malayalam News:രാത്രി എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fire

ഡൽഹിയിൽ വൻ തീപിടുത്തം. കിദ്വായ് നഗറിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 21 കടകൾ കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചു വരികയാണ്.

Advertisment

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; മകനിലേക്കും അന്വേഷണം

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിൽ മകന്റെ പങ്കും അന്വേഷിക്കുന്നു. രണ്ട് തവണ ചോദ്യം ചെയ്യാൻ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷീലയുടെ മകൻ സംഗീത് ഹാജരായിട്ടില്ല. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയും കേസിൽ അന്വേഷണ സംഘം പ്രതി ചേർത്തിട്ടുണ്ട്. വ്യാജ എൽഎസ്‌ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ വച്ചത് ലിവിയ ജോസ് ആണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി നാരയണദാസ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി ചേർത്തത്.

  • Apr 30, 2025 16:25 IST

    ജാതി സെൻസസിന് കേന്ദ്ര സർക്കാർ അനുമതി നൽകി

    രാജ്യത്ത് ജാതി സെൻസസിന് കേന്ദ്ര സർക്കാർ അനുമതി നൽകി. പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താനാണ് കേന്ദ്ര സർക്കാർ തീരൂമാനം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്‌



  • Apr 30, 2025 15:53 IST

    പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

    പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി



  • Advertisment
  • Apr 30, 2025 14:14 IST

    വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്; പ്രധാനമന്ത്രി നാളെ എത്തും

    വിഴിഞ്ഞം പോർട്ട് കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും വെള്ളിയാഴ്ചയും തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. 



  • Apr 30, 2025 13:49 IST

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി തസ്ലിമ, ഭർത്താവ് സുൽത്താൻ അക്ബർ അലി എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.



  • Apr 30, 2025 13:24 IST

    അഡ്വ. ബി എ ആളൂർ അന്തരിച്ചു

    ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്.



  • Apr 30, 2025 12:37 IST

    വിഡി സതീശന്റെ പേര് കേന്ദ്രത്തിന് നൽകിയിരുന്നുവെന്ന് വിഎൻ വാസവൻ

    വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിൽ വിഡി സതീശന്റെ പേര് കേന്ദ്രത്തിന് നൽകിയിരുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നെന്നും പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസം​ഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വാസവൻ പറഞ്ഞു. 



  • Apr 30, 2025 12:21 IST

    കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

    അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സമാന കേസിൽ നേരത്തെയുള്ള ഉത്തരവ് കണക്കിലെടുത്താണ് സുപ്രീം കോടതി നടപടി. 



  • Apr 30, 2025 11:56 IST

    കഞ്ചാവ് കേസിൽനിന്ന് എംഎൽഎ പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ്

    കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ല. 9 പേരായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ടത്. നിലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. 



  • Apr 30, 2025 11:05 IST

    ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും.



  • Apr 30, 2025 10:47 IST

    മം​ഗളൂരു ആൾക്കൂട്ട കൊലപാതകം: വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

    മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: