scorecardresearch

വഴിയോരത്ത് യുവാവ് മരിച്ച നിലയില്‍; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം: Kerala News Highlights

പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു

പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Murder

Kerala News Highlights

Kerala News Highlights : കോഴിക്കോട് പാലക്കോട് വഴിയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലക്കണ്ണി സ്വദേശി സൂരജ് ആണ് മരിച്ചത്. സൂരജിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. സംഘര്‍ഷത്തില്‍ സൂരജിന് ഗുരുതരമായി പരിക്കേറ്റു.ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ ചേവായൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. സംഭവത്തില്‍ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

  • Apr 27, 2025 19:09 IST

    ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

    സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി ഉപയോഗിക്കാതെ ജോലിചെയ്യുന്ന ആയിരകണക്കിന് ആളുകൾ സിനിമ മേഖലയിലുണ്ടെന്നും അവരെയും കൂടി ബാധിക്കുന്ന കാര്യമാണ് ഉണ്ടായതെന്നും അഭിലാഷ് പിള്ള പറഞ്ഞു.



  • Apr 27, 2025 17:25 IST

    ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് മെയ് 3 വരെ അപേക്ഷിക്കാം

    സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് www.dhsetransfer.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി മെയ് 3 വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും, അത് പ്രിൻസിപ്പൽമാർക്ക് തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു.



  • Advertisment
  • Apr 27, 2025 15:55 IST

    കോട്ടയം പാലായിൽ ചായക്കടയിൽവച്ച് 62കാരനെ കുത്തി കൊലപ്പെടുത്തി

    കോട്ടയം പാലായിൽ ചായക്കടയിൽവച്ച് 62-കാരനെ കുത്തി കൊലപ്പെടുത്തി. വള്ളിച്ചിറയിലാണ് സംഭവം. വലിയകാലായില്‍ പി.ജെ ബേബി ആണ് കൊല്ലപ്പെട്ടത്. വള്ളിച്ചിറ സ്വദേശി ഫിലിപ്പോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



  • Apr 27, 2025 12:52 IST

    സംസ്ഥാനത്ത് വേനൽ മഴയും ചൂടും ഒരുമിച്ച്

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ  29, 30 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 29ന് വയനാട്, കണ്ണൂർ ജില്ലകളിലും 30ന് മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

    അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



  • Apr 27, 2025 12:51 IST

    ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്ന് പോലീസ്

    ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് ഉണ്ടായത് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും പോലീസ്. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങൾ സമീപവാസികളായ കൂട്ടുകാർ ചേർന്ന് പൊട്ടിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ വ്യക്തമാക്കി. 

    അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു യുവാക്കളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയച്ചു. എന്നാൽ, സ്ഫോടനം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മിഷണർ അറിയിച്ചു. വീടിനു മുന്നിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരേ നടത്തിയ ആക്രമണമായാണ് കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. 



  • Apr 27, 2025 12:50 IST

    മൂന്നാറിലെ ചിലന്തിയാര്‍ പുഴയോരത്ത് 96 കഞ്ചാവ് ചെടികള്‍, അന്വേഷണം

    ഇടുക്കി മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 96 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. പുഴയ്ക്കു സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്.മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്ന് കരുതുന്നു. മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന അവസ്ഥയില്‍ ആയിരുന്നു ചെടികള്‍. പുഴയോരത്തെ കുറ്റികാടുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നതില്‍ പെട്ടെന്ന് കഞ്ചാവ് വളര്‍ത്തുന്നത് മനസിലാക്കാന്‍ സാധിയ്ക്കുമായിരുന്നില്ല. മൂന്നാര്‍ എക്‌സ്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചെടികള്‍ നശിപ്പിച്ചു.



  • Apr 27, 2025 11:25 IST

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം ചെയ്യും

    ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്‌സൈസ് സംഘം വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക.പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കഞ്ചാവ് കടത്തിനെക്കുറിച്ചും സാമ്പത്തിക ബന്ധത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്.

    എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, കൊച്ചിയിലെ മോഡല്‍, ബിഗ് ബോസ്സ് താരം, സിനിമ മേഖലയിലെ മറ്റൊരാള്‍ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പ്രതികള്‍ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ലാറ്റിലും കഞ്ചാവ് പിടികൂടിയ ആലപ്പുഴ ഓമനപ്പുഴയിലെ റിസോര്‍ട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

     



  • Apr 27, 2025 10:55 IST

    കൊച്ചിയിൽ കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ്‌ ഹംസയും പിടിയിൽ

    കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ്‌ ഹംസയുമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു.



  • Apr 27, 2025 10:55 IST

    ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

    ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അപകടത്തിൽ പരിക്കേറ്റ നവീന കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് സംശയം. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞനിലയിലാണ്.



  • Apr 27, 2025 10:54 IST

    ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.

    ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു

     



  • Apr 27, 2025 10:36 IST

    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി കെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

    സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അസാധാരണ വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീമതിയെ വിലക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം.

    പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി കെ ശ്രീമതിയോട് പറഞ്ഞത്. പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കു മാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് നേതാക്കളാരും ഒന്നും പറഞ്ഞില്ല എന്നാണ് സൂചന.



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: