/indian-express-malayalam/media/media_files/E1fXMf2Bvlp51Hp1qsnG.jpg)
Kerala Malayalam News Today Highlights Live Updates
Keralamalayalam news Today Live Updates: തിരുവനന്തപുരം: എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എം.ബി.രാജേഷ്. എന്തിന്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നത്?. ബുദ്ധിശൂന്യതയാണ് എതിർപ്പിന് കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടിലാണ്. ഹിന്ദുവിരുദ്ധമാണ് സിനിമയെന്ന് പ്രചരിപ്പിക്കുകയാണ്. സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
- Apr 01, 2025 18:56 IST
ശബരിമല നട തുറന്നു
മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു
- Apr 01, 2025 17:23 IST
ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചെന്ന് വീണാ ജോർജ്
ആശമാരുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
ആശമാരുടെ ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയാതായി വീണാ ജോർജ് പറഞ്ഞു. ആശമാരുടെ പ്രശ്‌നങ്ങൾ അടക്കം നാലുകാര്യങ്ങൾ കേന്ദ്രമന്ത്രിയുമായി സംസാരിച്ചു. ആശമാരുടെ കാര്യത്തിൽ കേന്ദ്ര ഗൈഡ് ലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും വീണാ ജോർജ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയയായ ആശയിൽ വേണ്ട മാറ്റങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്‌തെന്നും വീണാ ജോർജ് അറിയിച്ചു.
- Apr 01, 2025 17:23 IST
ആശമാരുടെ സമരം; നിലപാട് തിരുത്തി ഐഎൻടിയുസി
സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തുവന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ എന്ന് ഐഎൻടിയുസി പ്രസിഡന്റ്‌റ് ആർ ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറയുന്നു. തൊഴിലാളി താൽപര്യം ഉയർത്തിപ്പിടിച്ച് ഈ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉന്നയിച്ച് പ്രക്ഷോഭം നടത്താൻ ഈ മേഖലയിലെ എല്ലാ യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും ഒരുമിച്ച് തയ്യാറാകണം. സമരത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ 60 : 40 അനുപാതം നടപ്പിലാക്കണമെന്ന ആവശ്യവും ഐഎൻടിയുസി മുന്നോട്ടുവെച്ചു.
- Apr 01, 2025 13:53 IST
കോട്ടയത്ത് ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് കുട്ടി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
- Apr 01, 2025 13:17 IST
ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി
കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി.
- Apr 01, 2025 12:51 IST
'എമ്പുരാനി'ൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
- Apr 01, 2025 12:08 IST
ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: രണ്ട് പേർ മരിച്ചു
കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്.
- Apr 01, 2025 11:35 IST
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ആത്മഹത്യ ചെയ്തത്.
- Apr 01, 2025 11:31 IST
നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി എം സ്വരാജ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം.സ്വരാജ്. ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ല. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം പറഞ്ഞു.
- Apr 01, 2025 11:20 IST
വീട് ജപ്തി ചെയ്തു; ആലപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
- Apr 01, 2025 10:49 IST
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
- Apr 01, 2025 10:28 IST
ചേര്‍ത്തലയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
ചേർത്തലയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്.ചേർത്തല പൂത്തോട്ട പാലത്തിന് സമീപം രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us