/indian-express-malayalam/media/media_files/2024/11/07/Su0vVLgb5w5ZpwxcX8XZ.jpg)
Kerala News Highlights
Kerala News Highlights: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്.
ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റിയിലുണ്ടായ പരിക്ക് ​ഗുരുതരമെന്നാണ് വിവരം.
- Feb 06, 2026 21:22 IST
ഡൽഹിയിൽ വൻ തീപിടിത്തം
ഡൽഹി സഫ്ദർജംഗിൽ എൻഡിഎൻസി ഗോഡൗണിന് തീപിടിച്ചു. സഫ്ദർജംഗ് വിമാനത്തവളത്തിന് അടുത്താണ് വലിയ തീപിടുത്തമുണ്ടായിരിക്കുന്നത്. ഒരു വശത്തേക്കുളള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. വൻതീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.
- Feb 06, 2026 19:40 IST
വിജയിക്ക് തിരിച്ചടി; 1.5 കോടി രൂപയുടെ ആദായനികുതി പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു
ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്തിയില്ലെന്ന് കാട്ടിയാണ് ആദായനികുതി വകുപ്പ് പിഴ ചുമത്തിയത്
- Feb 06, 2026 19:03 IST
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങൾ മാറണമെന്ന് മന്ത്രി വീണാ ജോർജ്
ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണെന്നും,ഇത് പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച'ഈറ്റ് റൈറ്റ് കേരള'ക്യാമ്പയിനും മിലറ്റ് മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ ആരോഗ്യം നിർണ്ണയിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണെന്നും ഗുണനിലവാരമുള്ള ഭക്ഷണം രോഗമില്ലാത്ത ജീവിതത്തിന് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
- Feb 06, 2026 17:02 IST
പുസ്തകപ്രകാശനത്തിൽ നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരൽ: കെ.കെ രാഗേഷ്
കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു.
- Feb 06, 2026 15:57 IST
പാക്കിസ്ഥാനിൽ സ്ഫോടനം; 12 മരണം
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയാ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ചയുണ്ടായ വൻ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ സഫർ ഇഖ്ബാൽ പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പറഞ്ഞു.
- Feb 06, 2026 14:33 IST
മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ പരിശോധന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പൊലീസ്
കുവൈറ്റിൽ മദ്യദുരന്തത്തിന് ഇരയായി കേരളത്തിലേക്ക് നാടുകടത്തപ്പെട്ട് കളമശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾ കൊൽക്കത്ത സ്വദേശി സൂരജ് ലാമയാണെന്ന് തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം സൂരജ് ലാമയുടേതാണന്ന് തിരിച്ചറിഞത്. പരിശോധന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
- Feb 06, 2026 13:00 IST
വഴുതക്കാട് അപകടം: മണിയൻപിള്ള രാജുവിന് ജാമ്യം
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഫെബ്രുവരി അഞ്ചിന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെന്നും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്നും നടൻ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
- Feb 06, 2026 12:24 IST
ഗുണ്ടാപ്പിരിവ് നല്‍കിയില്ല; സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം
ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ മരണ സുബിന്‍ എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറെയും കൂട്ടാളികളായ മൂന്നുപേരെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
- Feb 06, 2026 11:07 IST
ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
കേരളത്തിലെ ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ദേശീയ ജലപാതയുടെ ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന്‍ ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
- Feb 06, 2026 11:04 IST
മായാത്ത മുറിവായി സൗമ്യ; കൊടുംക്രൂരത പിന്നിട്ട 15 വർഷം
ട്രെയിൻ യാത്രക്കിടെ പീഡനത്തിനിരയായി സൗമ്യ എന്ന 22 കാരി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 15 വർഷം. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കെ ജയിൽചാടിയ പ്രതി ഗോവിന്ദച്ചാമി വിയ്യൂർ അതീവ സുരക്ഷ ജയിലിൽ ഏകാന്ത തടവിൽ കഴിയുകയാണ്. കൊടും ക്രൂരതയിൽ കേരളം നടുങ്ങിയ സംഭവം നടന്ന് വർഷങ്ങൾക്കിപ്പുറവും തോരാത്ത കണ്ണീരോടെയാണ് അമ്മ സുമതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us