/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
പ്രതീകാത്മക ചിത്രം
Kerala News Today Live Updates: തിരുവനന്തപുരത്ത് ബിജെപി നേതാവ് മരിച്ച നിലയിൽ. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലർ കെ. അനിൽ കുമാറാണ് (52) മരിച്ചത്. തിരുമലയിലെ കൗൺസിലർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അനിൽകുമാറിന്റെതെന്നു കരുതുന്ന കുറപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
- Sep 20, 2025 15:14 IST
അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്
അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിന്‍സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
- Sep 20, 2025 13:01 IST
അയ്യപ്പ സംഗമം വിജയം; ശബരിമല വികസനത്തിൽ ഇനിയും ഒരുപാട് ചര്‍ച്ചകള്‍ വേണമെന്ന് വെള്ളാപ്പള്ളി
ആഗോള അയ്യപ്പ സംഗമം വിജയമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും വെള്ളാപ്പള്ള പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
- Sep 20, 2025 12:12 IST
മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി
മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി. ബി. തങ്കച്ചന്റെ പറമ്പിനു സമീപത്താണു പുലിക്കുട്ടിയെ കണ്ടെത്തിയത്. വളർത്തുനായ കുരയ്ക്കുന്നതു കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം രണ്ടുവയസ്സോളം പ്രായമുള്ള പുലിക്കുട്ടിയാണത്. മുൻകാലിന് പരുക്കേറ്റിട്ടുണ്ട്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തങ്കച്ചൻ വിളിച്ചുവരുത്തി.
- Sep 20, 2025 12:11 IST
യോഗി ആദിത്യനാഥിന്‍റെ കത്ത് പുറത്തുവന്നതോടെ സിപിഎം ബിജെപി ബന്ധം തെളിഞ്ഞെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
യോഗി ആദിത്യനാഥിന്‍റെ കത്ത് പുറത്തുവന്നതോടെ സിപിഎം ബിജെപി ബന്ധം തെളിഞ്ഞെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. യോഗി ആദിത്യനാഥ് പിന്തുടരുന്ന അതേ പാതയാണ് കേരള സർക്കാരും പിന്തുടരുന്നതെന്നും ആഗോള അയ്യപ്പ സംഗമം ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
- Sep 20, 2025 12:10 IST
ഒഡീഷ മുൻ എംഎൽഎയുമായ ജോർജ്ജ് ടിർക്കി അന്തരിച്ചു
ട്രേഡ് യൂണിയൻ നേതാവും ഒഡീഷ മുൻ എംഎൽഎയുമായ ജോർജ്ജ് ടിർക്കി ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. 67 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us