scorecardresearch

Kerala News Highlights: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

Kerala News Highlights: മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala News Highlights: മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Rain Updates, Rain Alerts

Kerala News Highlights

Kerala News Highlights:സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലും ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment
  • Sep 19, 2025 20:44 IST

    മണിപ്പൂരിൽ അസം റൈഫിൾസ് ട്രക്കിനുനേരെ ആക്രമണം; രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു

    മണിപ്പൂരിൽ അസം റൈഫിൾസ് ട്രക്കിനുനേരെ ആക്രമണം. ബിഷ്ണുപൂർ ജില്ലയിൽ ഇന്ന് വൈകീട്ടുണ്ടായ ആക്രമണത്തിൽ രണ്ടു ജവാൻമാർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 5.40 ഓടെ തോക്കുധാരികളായ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



  • Sep 19, 2025 19:29 IST

    ആഗോള അയ്യപ്പ സംഗമം ചരിത്രമാകും; ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി

    ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.



  • Advertisment
  • Sep 19, 2025 18:42 IST

    സുസ്ഥിര മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും യൂറോപ്യന്‍ യൂണിയന്‍റെ പിന്തുണ ഗുണകരമാകും: വിദഗ്ധര്‍

    യൂറോപ്യന്‍ യൂണിയന്‍റെ പിന്തുണയോടെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, ഗവേഷണം, നിക്ഷേപം തുടങ്ങിയവയില്‍ സംസ്ഥാനത്തിന് ഇനിയും ബഹുദൂരം മുന്നേറാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിലെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യവിളവെടുപ്പിനു ശേഷമുള്ള കൈകാര്യവും ഗവേഷണവും നിക്ഷേപവും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.



  • Sep 19, 2025 18:07 IST

    വനിതാ നേതാവിനെതിരായ സൈബര്‍ ആക്ഷേപത്തില്‍ പ്രതികരണവുമായി സിപിഎം

    പാര്‍ട്ടി വനിതാ നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബര്‍ ആക്ഷേപത്തില്‍ പ്രതികരണവുമായി സിപിഎം. കേരളത്തിലെ വലതുപക്ഷ ശക്തികള്‍ സ്ത്രീകള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്ന ഒന്നല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



  • Sep 19, 2025 17:02 IST

    മത്സ്യ ഉത്പാദന രം​ഗത്ത് രാജ്യം വികസനക്കുതിപ്പിൽ; സമുദ്ര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കേരളം മാതൃക: കേന്ദ്ര ഫിഷറീസ് മന്ത്രി

    മത്സ്യ ഉത്പാദന രം​ഗത്ത് രാജ്യം വികസനക്കുതിപ്പിലാണെന്നും സമുദ്ര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിം​ഗ്. മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ കേരള ഗവൺമെന്റ് സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ് കേരള - യൂറോപ്യൻ യൂണിയൻ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദക രാജ്യമാണെന്ന് പറഞ്ഞ അദ്ദേഹം, 2014-15-ൽ 9.6 ദശലക്ഷം ടൺ ആയിരുന്ന ഇന്ത്യയുടെ മത്സ്യോത്പാദനം 2024-2025-ൽ 19.5 ദശലക്ഷം ടണ്ണായി വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി.



  • Sep 19, 2025 15:53 IST

    പൊലീസ് ജീപ്പ് ഇടിച്ചു കുഴിയിൽ ചാടിച്ചശേഷം കടന്നുകളഞ്ഞ കാർ യാത്രക്കാർക്കായി അന്വേഷണം

    കാസർകോട് പൊലീസ് ജീപ്പ് ഇടിച്ചു കുഴിയിൽ ചാടിച്ചശേഷം കടന്നുകളഞ്ഞ കാർ യാത്രക്കാർക്കായി അന്വേഷണം. ഇന്നലെ രാത്രിയാണ് ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ മനോജും സംഘവും സഞ്ചരിച്ച ജീപ്പിൽ നാല് തവണ കാർ ഇടിപ്പിച്ചത്. സംഭവത്തിൽ സിപിഒ രാകേഷിന് പരുക്കേറ്റു.



  • Sep 19, 2025 15:07 IST

    കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസെടുത്തു

    സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന് സിപിഎം നേതാവ് കെജെ ഷൈനിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ആലൂവ സൈബർ പോലീസാണ് കേസെടുത്തത്. അധിക്ഷേപകരമായ പരാമർശങ്ങൾ വന്ന സാമൂഹിക മാധ്യമങ്ങളുടെ സ്‌ക്രീൻ ഷോട്ട് അടക്കം നൽകിയാണ് കെജെ ഷൈൻ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി നിയമപ്രകാരം പോലീസ് കേസെടുത്തു



  • Sep 19, 2025 15:02 IST

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണം; ഇരയോട് നേരിൽ സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയെടുത്തു

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ‌, ക്രൈംബ്രാഞ്ച് ഇരയായ യുവതിയോട് നേരിൽ സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയെടുത്തു. രാഹുലിനെതിരെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായി ഇവർ മൊഴി നൽകി. ഇരയായ യുവതിയുടെ പക്കൽ നിന്ന് ലഭിച്ച ചില നിർണായക തെളിവുകളും മാധ്യമപ്രവർത്തക അന്വേഷണസംഘത്തിന് കൈമാറിയതായാണ് സൂചന.

    ഇരയായ തിരുവനന്തപുരം സ്വദേശിനിയോട് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേശിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ഡിഐജി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ഗർഭഛിദ്ര ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം നടപടികൾ തിടുക്കത്തിലാക്കിയത്. ഇരയായ 26കാരിയുമായി ആഴ്ചകൾക്ക് മുമ്പ് നേരിൽ സംസാരിക്കുകയും തുടർന്ന് അവരുടെ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്ത മാധ്യമപ്രവർത്തകയെ കൊച്ചിയിലെത്തി കണ്ടാണ് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയത്.

     



  • Sep 19, 2025 14:49 IST

    തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു

    റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു.

    തിരുവനന്തപുരം കോർ‌പറേഷനിലെ മുട്ടത്തറ വാർ‌ഡിൽ‌ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസായതിന് പിന്നാലെയാണ് പ്രദേശവാസികളോട് മുട്ടത്തറ കൗണ്‍സിലറും സിപിഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രന്‍ ഒരു ലക്ഷം രൂപ കമ്മീഷന്‍ ചോദിച്ചത്. റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാന്‍ തുടര്‍ച്ചയായി അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നു. സമീപവാസി എന്ന നിലയിൽ സമീപിച്ച ചാനൽ റിപ്പോർട്ടറിൽ‌ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മേയറും പാർട്ടി ജില്ലാ സെക്രട്ടറിയും നടപടിയെടുത്തത്.

     



  • Sep 19, 2025 14:47 IST

    അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം: കെസി വേണുഗോപാല്‍

    ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

    ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

     



  • Sep 19, 2025 13:10 IST

    പൊലീസ് ട്രെയിനിയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം

    തിരുവനന്തപുരം പേരൂര്‍ക്കട എസ്പി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ നിർദേശം. ബറ്റാലിയന്‍ ഡിഐജിയാണ് ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശിച്ചത്. സംഭവത്തില്‍ വനിതാ ബെറ്റാലിയന്‍ കമാന്‍ഡിനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാനും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ഇന്നലെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ബാരക്കില്‍ ആനന്ദ് എന്ന ട്രെയിനി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

     



  • Sep 19, 2025 12:05 IST

    തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട; അര കിലോയോളം ലഹരി മരുന്നുമായി യുവാവ് പിടിയിൽ

    തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം ലഹരി എത്തിക്കുകയായിരുന്നു. ഡാൻസഫിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

     



  • Sep 19, 2025 11:45 IST

    ആ​ഗോള അയ്യപ്പ സം​ഗമം: ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം, എത്തുന്നത് രണ്ടു മന്ത്രിമാർ

    ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു മന്ത്രിമാരാണ് പങ്കെടുക്കുന്നത്. മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാ​ഗരാജൻ എന്നിവരാണ് അയ്യപ്പസം​ഗമത്തിന് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസം​ഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.

     



  • Sep 19, 2025 11:15 IST

    ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

    ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം.



  • Sep 19, 2025 10:24 IST

    ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉത്തരങ്ങള്‍ നല്‍കി സംസാരിക്കവെയാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.



  • Sep 19, 2025 10:23 IST

    പോലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ: രമേശ് ചെന്നിത്തല

    പോലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

     



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: