scorecardresearch

Kerala News Highlights: പാലിയേക്കരയിലെ ടോൾ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

Kerala News Today Live Updates, Breaking News Malayalam: നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

Kerala News Today Live Updates, Breaking News Malayalam: നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
High court-Kerala

ഫയൽ ഫൊട്ടോ

Kerala News Live Updates Today: ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി നാഷണൽ ഹൈവേ അതോറിറ്റി നൽകിയ ഹർജി നാളത്തേക്ക് മാറ്റി. കേസിൽ തിങ്കളാഴ്ചയോടെ തീരുമാനമെന്ന് കോടതി അറിയിച്ചു. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും.

Advertisment
  • Sep 18, 2025 13:28 IST

    ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്.



  • Sep 18, 2025 12:41 IST

    25 സെൻ്റിൽ താഴെയുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ ഈ വർഷം തന്നെ തീർപ്പുണ്ടാക്കും: റവന്യു മന്ത്രി

    ഭൂമി തരം മാറ്റി കിട്ടുന്നതിനു വേണ്ടി ലഭിച്ച അപേക്ഷകളിൽ 25 സെൻ്റിനു താഴെയുള്ളവ ഈ വർഷം തന്നെ തീർപ്പുണ്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ഇതിനായുള്ള സംസ്ഥാനത്ത് പ്രത്യേക അഭാലത്തുകൾക്ക് ഒക്ടോബർ മൂന്നിന് തൃശൂരിൽ തുടക്കമാകുമെന്നും ആലപ്പുഴ ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.



  • Advertisment
  • Sep 18, 2025 12:27 IST

    സംസ്ഥാനത്ത് വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി

    സംസ്ഥാനത്ത് വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോ മന്ത്രി പരിഹസിച്ചുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. സപ്ലെയ്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്. 420 കോടി ആവശ്യപ്പെട്ടതിൽ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാർ അവതരിപ്പിക്കേണ്ട പ്രമേയം ആണിതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. 



  • Sep 18, 2025 12:26 IST

    ജനാധിപത്യത്തെ തകർക്കുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നു; എല്ലാത്തിനും വ്യക്തമായ തെളിവുണ്ടെന്ന് രാഹുൽ ഗാന്ധി

    തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ തകർക്കുന്നവരെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നും കർണാടക, മഹാരാഷ്ട്ര, ഹരിയാന, യുപി എന്നിവിടങ്ങളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.



  • Sep 18, 2025 11:10 IST

    വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്: രാഹുൽ ഗാന്ധി

    വോട്ടുകൊള്ള ആലോപണത്തിൽ 101 ശതമാനം തെളിവുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടയകയിൽ ആറായിരത്തിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നുവെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



News top news news live Kerala News national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: