scorecardresearch

Kerala News Highlights: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

Kerala News Highlights: പ്രതിസന്ധിയെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന്  ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു

Kerala News Highlights: പ്രതിസന്ധിയെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന്  ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jobs

Kerala News Highlights

Kerala News Highlights: തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുന്നും. പ്രതിസന്ധിയെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന്  ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയിരുന്നു. വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.

Advertisment
  • Sep 17, 2025 19:53 IST

    ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ ശില്പശാല കോട്ടയത്ത്

    ദേശീയ ആയുഷ് മിഷന്റെ വരാനിരിക്കുന്ന വകുപ്പുതല ഉച്ചകോടിയുടെയും “വ്യത്യസ്ത മേഖലകളിൽ ഐടിയിലൂടെ നേടിയ  ഡിജിറ്റൽ സേവനങ്ങൾ” എന്ന ഉപ വിഷയത്തിന്റെയും പശ്ചാത്തലത്തിൽ, ദേശീയ ആയുഷ് മിഷൻ കേരളയുടെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 18, 19 തീയതികളിൽ കോട്ടയം ജില്ലയിലെ കുമരകത്തുള്ള കെടിഡിസി വാട്ടർസ്‌കേപ്‌സിൽ ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു.

     



  • Sep 17, 2025 18:43 IST

    ശിവഗിരി- മുത്തങ്ങ സംഭവങ്ങൾ വേദനയുണ്ടാക്കിയെന്ന് എ.കെ ആന്റണി

    യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി. 1995-ൽ ശിവഗിരിയിൽ നടന്ന പൊലീസ് നടപടി ഏറെ വേദനയുണ്ടാക്കിയെന്നും മുത്തങ്ങയിലെ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും എ.കെ ആന്‍റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 



  • Advertisment
  • Sep 17, 2025 18:02 IST

    ചിത്തിരപുരത്ത് റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

    ചിത്തിരപുരത്ത് റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. നിർമ്മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. നിർമ്മാണപ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.



  • Sep 17, 2025 17:22 IST

    ആണവ ഭീഷണികളിൽ ഇന്ത്യയ്ക്ക് ഭയമില്ല; പാക്കിസ്ഥാനെ മുട്ടുകുത്തിച്ചെന്ന് പ്രധാനമന്ത്രി 

    ഇന്ത്യ ആരുടെയും ആണവ ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ, ഒരു പാക്ക് ഭീകരൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കണ്ണീരൊഴുക്കുന്നത് മുഴുവൻ രാജ്യവും ലോകവും കണ്ടുവെന്നും, ഓപ്പറേഷൻ സിന്ദൂറിനിടെ ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് പ്രധാനമന്ത്രി പറഞ്ഞു.



  • Sep 17, 2025 15:41 IST

    സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

    വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം.
    കൂടാതെ വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.



  • Sep 17, 2025 14:57 IST

    പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതി

    സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതി നിർദേശം. കോണ്‍ഗ്രസ് പാർട്ടിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബജന്ത്രിയുടേതാണ് നടപടി.



  • Sep 17, 2025 14:45 IST

    7‌‌‌‌5-ാം ജന്മദിനത്തിൽ 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി

    എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്നത്. 



  • Sep 17, 2025 13:40 IST

    ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

    അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.



  • Sep 17, 2025 12:39 IST

    മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി അനുവദിച്ചു

    ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. 



  • Sep 17, 2025 12:17 IST

    സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

    സ്വർണ വില ഇന്ന് നേരിയ തോതിൽ താഴ്ന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഗ്രാമിന് 10,240 രൂപയും പവന് 81,920 രൂപയുമാണ് ഇന്നത്തെ വില. 



  • Sep 17, 2025 11:55 IST

    തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവ്: കടുത്ത നടപടിയുണ്ടാകുമെന്ന് ആരോ​ഗ്യമന്ത്രി

    തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതരമായ വീഴ്ചയാണ്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.



  • Sep 17, 2025 11:34 IST

    കരുവന്നൂരിലെ നിക്ഷേപകരുടെ കാശ് മര്യാദയ്ക്ക് തിരിച്ച് കൊടുക്കണമെന്ന് സുരേഷ്‌ ഗോപി

    കരുവന്നൂരിലെ നിക്ഷേപകരുടെ പണം മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കരുവന്നൂരില്‍ ഇ.ഡി സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപകര്‍ക്ക് മടക്കി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.



  • Sep 17, 2025 11:17 IST

    വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

    വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.



  • Sep 17, 2025 10:55 IST

    അമീബിക് മസ്തിഷ്ക ജ്വരം, അടിയന്തിര പ്രമേയത്തിന് അനുമതി

    അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി. 12 മണി മുതൽ ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറായിരിക്കും ചർച്ച ഉണ്ടായിരിക്കുക. 



  • Sep 17, 2025 10:30 IST

    അമീബിക് മസ്തിഷ്ക ജ്വരം സഭയിലെത്തിക്കാൻ പ്രതിപക്ഷ നീക്കം

    സംസ്ഥാനത്ത് ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: