/indian-express-malayalam/media/media_files/2025/09/16/global-ayyappa-sangamam-2025-09-16-10-22-56.jpg)
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ബോർഡ് അയ്യപ്പ സംഗമം നടത്തുന്നത്
Kerala News Live Updates: തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കാൻ തീരുമാനം. ആദ്യം വന്ന 3000 പേരെ ഇതിനായി തിഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആണ്. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിലവിൽ നടപ്പാക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ സംഗമത്തിനെത്തുന്ന ഭക്തരുടെ മുന്നിൽ അവതരിപ്പിച്ച്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് ശബരിമലയിൽ എത്തുമ്പോൾ ഇപ്പോഴുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുവാനും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അവസരം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ബോർഡ് അയ്യപ്പ സംഗമം നടത്തുന്നത്.
- Sep 16, 2025 21:59 IST
പീച്ചി കസ്റ്റഡി മർദനത്തിൽ നടപടി; എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ
പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു.
- Sep 16, 2025 21:58 IST
അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു
കൊല്ലം സ്വദേശി അതുല്യ ഷാർജയിൽ ജീവനൊടുക്കിയ കേസിലെ പ്രതി സതീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് 23 ലേക്ക് മാറ്റി. ഫൊറൻസിക് പരിശോധനാ ഫലം വൈകുന്നതിനാലാണ് കേസ് മാറ്റിയത്. 23 ന് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു.അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനാണ് ഫോറൻസിക് പരിശോധന. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്.
- Sep 16, 2025 21:58 IST
മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍
നടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍. നടി മുഖ്യമന്ത്രിക്കും പൊലീസിനും നല്‍കിയ പരാതിയില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം.
- Sep 16, 2025 21:56 IST
കേരളത്തിന് 120 കോടി അനുവദിച്ചു; മോദിക്കും ശിവരാജ് സിങ് ചൗഹാനും നന്ദിയെന്ന് സുരേഷ് ഗോപി
വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി. ഇത് പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന് നന്ദി അറിയിക്കുന്നതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിനായി നീക്കിവച്ചിരിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു അനുവദിക്കണമെന്ന് താന്‍ ഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ആദ്യഗഡു അനുവദിച്ചെന്നറിയിക്കുന്നതില്‍ സന്തോഷമെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
- Sep 16, 2025 14:18 IST
എസ്എഫ്ഐ മുൻ നേതാവിനെ പൊലീസ് മർദ്ദിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
പത്തനംതിട്ട എസ്എഫ്ഐ മുൻ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്നു മധു ബാബു മർദ്ദിച്ചെന്നാണ് ആരോപണം.
- Sep 16, 2025 13:23 IST
രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് മന്ത്രി വീണാ ജോർജ്
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു പരാമർശം. ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
- Sep 16, 2025 12:30 IST
പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് ബന്തടുക്ക ഉന്തത്തടുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി സ്കൂളിൽ പഠിക്കുന്ന ദേവികയാണ് മരിച്ചത്.
- Sep 16, 2025 12:18 IST
ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റത്തിന് ട്രിബ്യൂണൽ സ്റ്റേ
ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത്.
- Sep 16, 2025 11:50 IST
ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി
മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി.
- Sep 16, 2025 11:19 IST
ടോള്‍ നിരോധനം തുടരും
പാലിയേക്കരയില്‍ ടോള്‍ നിരോധനം തുടരും. ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി നല്‍കിയില്ല. കേസ് വ്യാഴാഴ്ച പരിഗണിക്കും.
- Sep 16, 2025 11:03 IST
സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി.
- Sep 16, 2025 10:50 IST
പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും
സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു.
- Sep 16, 2025 10:24 IST
വോട്ടര്‍ പട്ടിക ക്രമക്കേട്: ടിഎൻ പ്രതാപന്‍റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്‍ഗോപിക്കെതിരെ കേസെടുക്കില്ല
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us