scorecardresearch

Kerala News Highlights: വി.എസ് കാലാതിവര്‍ത്തി, തലമുറകള്‍ക്ക് പ്രചോദനം : മുഖ്യമന്ത്രി

Kerala News Highlights: മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്കും നിയമസഭ അന്തിമോപചാരം അർപ്പിച്ചു

Kerala News Highlights: മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്കും നിയമസഭ അന്തിമോപചാരം അർപ്പിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vs achutanathan

Kerala News Highlights

Kerala News Highlights: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് വി എസിന്റെ മരണത്തോടെ തിരശ്ശീല വീണതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഉയര്‍ത്തിപ്പിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂര്‍ത്തികരണത്തിനായി നടത്തിയ ഇടപെടലുകളും കാലാതിവര്‍ത്തിയായി നിലകൊള്ളും. അദ്ദേഹം തലമുറകള്‍ക്ക് പ്രചോദനമാണ്- മുഖ്യമന്ത്രി ചരമോപചാര പ്രസംഗത്തില്‍ പറഞ്ഞു.

Advertisment

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, മുന്‍ പ്രതിപക്ഷ നേതാവ്, സ്വാതന്ത്ര്യ സമര സേനാനി എന്നിവയ്ക്ക് പുറമെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അതുല്യനായ നേതാവു കൂടിയാണ് വി എസ് അച്യുതാനന്ദനെന്ന് സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.

  • Sep 15, 2025 21:31 IST

    പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി

    പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു.



  • Sep 15, 2025 19:58 IST

    വഖ്ഫ് ഭേദഗതി; ഭാഗിക സ്റ്റേ പ്രതീക്ഷാജനകം: ഗ്രാൻഡ് മുഫ്തി

    വഖ്ഫ് നിയമ ഭേദഗതി ബിൽ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി  ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും  ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തു പകരുന്നതാണെന്ന് കാന്തപുരം പരഞ്ഞു.



  • Advertisment
  • Sep 15, 2025 19:19 IST

    കേരള മാതൃക പഠിക്കുന്നതിന് തെലുങ്കാന സർവെ സംഘം

    കേരളത്തിൽ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ (ILIMS) “എന്റെ ഭൂമി സംയോജിത പോർട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലുങ്കാനയിലെ നാഷണൽ സർവെ റവന്യു ഉദ്യോഗസ്ഥരും ഇൻഫോർമാറ്റിക്സസ് സെന്റർ (NIC) ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തി. സംഘാംഗങ്ങൾ റവന്യു മന്ത്രി കെ രാജൻമായി ആശയ വിനിമയം നടത്തി.



  • Sep 15, 2025 18:00 IST

    2025 സർവകലാശാല റാങ്കിങ്ങിൽ ഒന്നാമതായി കുസാറ്റ്

    ഇന്ത്യ ടുഡേ മാഗസീനിന്റെ 2025 സർവകലാശാല റാങ്കിങങ്ങിൽ കേരളത്തിലെ സർവകലാശാലകളിൽ ഒന്നാമതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) . രാജ്യത്തെ 7-)മത്തെ മികച്ച സർക്കാർ സർവകലാശാല (കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫണ്ട് ചെയുന്ന) സ്ഥാനവും, രാജ്യത്തെ മികച്ച സംസ്ഥാന സർക്കാർ സർവകലാശാലകളിൽ 3-)o സ്ഥാനവും കുസാറ്റ് നേടി. അടുത്തിടെ പ്രഖ്യാപിച്ച എൻഐആർഎഫിന്റെ 2025 റാങ്കിങ്ങിലും കുസാറ്റ് വലിയ നേട്ടം കൈവെച്ചിരുന്നു. സംസഥാന സർക്കാർ സർവകലാശാലകളിൽ 6-)മതായ കുസാറ്റ് മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു.



  • Sep 15, 2025 17:45 IST

    വ്യാപാര കരാർ ചർച്ച; യുഎസ് പ്രതിനിധികൾ നാളെ ഡൽഹിയിലെത്തും

    ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രതിനിധികൾ ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ. കഴിഞ്ഞ മാസം ഇന്ത്യയ്ക്കു മേൽ അമേരിക്ക 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന നേരിട്ടുള്ള ആദ്യ വ്യാപാര ചർച്ചയാണിത്.



  • Sep 15, 2025 17:03 IST

    ധനമന്ത്രാലയ ഉന്നതോദ്യോഗസ്ഥന്റെ മരണം; കാർ ഓടിച്ചയാൾ അറസ്റ്റിൽ

    ഡൽഹിയിൽ കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ അപടകടത്തിൽ ബിഎംഡബ്ല്യു കാർ ഓടിച്ച ഗഗൻപ്രീത് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഗഗൻപ്രീതിനെതിരേ ചുമത്തിയിരിക്കുന്നത്. അപകടത്തിൽ ഇവർക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



  • Sep 15, 2025 15:45 IST

    രാജ്യത്ത് ആദ്യം: സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍

    രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു.



  • Sep 15, 2025 14:12 IST

    സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

    സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. 



  • Sep 15, 2025 13:32 IST

    താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

     പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.  ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.



  • Sep 15, 2025 13:05 IST

    രാഹുല്‍ ശനിയാഴ്ച പാലക്കാട് എത്തും

    ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽനിയമസഭയിലെത്തിയതിന് പിന്നാലെ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാഹുല്‍ പാലക്കാട് എത്തും. സഭാ സമ്മേളനത്തില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി നിഷേധിച്ചു.

     



  • Sep 15, 2025 11:41 IST

    ഷാഫി പറമ്പിൽ കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കില്ല

    തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗത്തിനിടെ ഷാഫി തൃശൂരിലാണ് തുടരുന്നത്. കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നാണ് ഷാഫിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പോകുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച വിഷയങ്ങൾ കെപിസിസി നേതൃയോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഷാഫി വിട്ടുനിൽക്കുന്നത്. അതിനിടെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‍യു പ്രവർത്തകനെ തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തി ഷാഫി പറമ്പിൽ കണ്ടു.

     



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: