/indian-express-malayalam/media/media_files/t2EiJ0gHmw1NKXrP66Ir.jpg)
Kerala News Highlights
Kerala News Highlights: നാളെത്തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലടക്കം മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയിൽ വിചാരണ ചെയ്യും.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു. കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ആരോഗ്യമേഖല വെന്‍റിലേറ്ററിലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും. പിണറായി ഭരണത്തിന്‍റെ വിചാരണയാകും നിയമസഭയിൽ നടക്കുകയെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് തങ്ങളുടെ ബോധ്യത്തിൽ നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും വിശദമാക്കി. പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശൻ പറഞ്ഞു.
രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും വിശദീകരിച്ചു. എന്നാൽ പാർട്ടി നടപടി ഒറ്റക്കെട്ടായി എടുത്തതാണ്. നടപടിയുടെ ഉത്തരവാദി താൻ മാത്രമെന്ന് ആരെങ്കിലും പറയുന്നെങ്കിൽ താനത് ഏറ്റെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി.
- Sep 14, 2025 19:12 IST
ജെൻ സി പ്രക്ഷേഭത്തിൽ കൊല്ലപ്പെവർ രക്തസാക്ഷികൾ
ഔദ്യോഗികമായി അധികാരമേറ്റതിനു പിന്നാലെ ജെൻ സി പ്രക്ഷേഭത്തിൽ കൊല്ലപ്പെവരെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കി രക്തസാക്ഷികളായി പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ സർക്കാർ രക്തസാക്ഷികളായി അംഗീകരിച്ചുവെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 1 ദശലക്ഷം നേപ്പാളി രൂപ നഷ്ടപരിഹാരം നൽകുമെന്നും ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ പറഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
- Sep 14, 2025 17:47 IST
അസമിൽ ഭൂചലനം; റിക്ടർ സ്കൈയിലിൽ 5.8 തീവ്രത
അസമിൽ ഭൂചലനം. റിക്ടർ സ്കൈയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- Sep 14, 2025 16:29 IST
മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം: പ്രഖ്യാപനം തിങ്കളാഴ്ച
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് തിരുവനന്തപുരത്ത് പൂർത്തിയായി. പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച (സെപ്റ്റംബർ 15) തിരുവനന്തപുരത്തു നടത്തുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ.സീമ അറിയിച്ചു. പുരസ്‌കാര വിതരണം സെപ്റ്റംബർ 16 വൈകന്നേരം 6 ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ നടക്കും. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
- Sep 14, 2025 15:33 IST
കോയിപ്രം ഹണി ട്രാപ് കേസ്; പ്രതി ജയേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
പത്തനംതിട്ട കോയിപ്രത്ത് ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ്. പ്രതി ജയേഷിനെ കോയിപ്രത്തെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
- Sep 14, 2025 14:03 IST
അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു
അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു. വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ നാല് ദിവസമായി നടത്തിവന്ന സമരം ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പായത്. തൊഴിലാളികൾക്ക് 350 രൂപ കൂലി വർധന നൽകാമെന്ന തീരുമാനത്തിലാണ് സമരം അവസാനിച്ചത്. അങ്കമാലിയിൽ ഇന്നുമുതൽ ബസുകൾ സർവീസ് നടത്തും.
- Sep 14, 2025 13:49 IST
കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന തിരുവഞ്ചൂരിന്റെ ശബ്ദരേഖ പുറത്ത്
തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം പുറത്തുവിട്ട് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയന്റെ കുടുംബം. എം.എൽ.എ ടി. സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്ന് എൻ. എം. വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയതെന്നും, ചതിക്കാൻ വേണ്ടിയല്ലെന്നും തിരുവഞ്ചൂർ പറയുന്നു.
- Sep 14, 2025 12:41 IST
വിവാഹത്തിന് പോകാന്‍ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
വീട്ടുകാരുമായി വിവാഹത്തിനു പോകാന്‍ പുലര്‍ച്ചെ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ്.
- Sep 14, 2025 11:09 IST
കേരളത്തിൻ്റെ നഗരനയം ഉടൻ; പ്രിൻസിപ്പൽ ഡയറക്ടർ
കേരളത്തിൻ്റെ നഗര നയം രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവിൽ ലഭിച്ച നിർദേശങ്ങളും ശുപാർശകളും ക്രോഡീകരിച്ച് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് എൽഎസ്‌ജിഡി പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്. കേരള അർബൻ കമ്മീഷനാണ് കേരളത്തിൻ്റെ നഗര നയം രൂപീകരിക്കുന്നത്. നഗരനയ രൂപീകരണത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു കമ്മീഷനെ നിയോഗിച്ച സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
നഗര നയ രൂപീകരണത്തിനാവശ്യമായ വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ, അന്താരാഷ്ട്ര പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ മേയർമാർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചകളും അഭിപ്രായ ശേഖരണവുമാണ് അർബൻ കോൺക്ലേവിൽ നടന്നത്. നഗര നയ രൂപീകരണത്തിനാവശ്യമായ നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അർബൻ കോൺക്ലേവിൽ ലഭിച്ച അഭിപ്രായങ്ങളും ശുപാർശങ്ങളും ക്രോഡീകരിച്ച് ഒരു റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കും. ഇത് പരിഗണിച്ചായിരിക്കും നഗര നയത്തിൻ്റെ കർമ രേഖ തയ്യാറാക്കുക. ഇത്തരം കാര്യങ്ങൾ പരിഗണിച്ചായിരിക്കും സർക്കാർ നഗര നയം പ്രഖ്യാപിക്കുകയെന്നും ജെറോമിക്ക് ജോർജ് വിശദീകരിച്ചു.
- Sep 14, 2025 10:42 IST
കിളിമാനൂരിലെ അപകടമരണം: വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒയെന്ന് കണ്ടെത്തി
കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒയാണെന്ന് കണ്ടെത്തി. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. പാറശ്ശാല എസ്എച്ച്ഒ പി അനിൽകുമാറിനെതിരെ കിളിമാനൂർ പൊലീസ് കേസ് എടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us