scorecardresearch

Kerala News Highlights: സംസ്ഥാനത്ത് ഈ വർഷം അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 17 പേർ; വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

Kerala News Today Live Updates, Breaking News Malayalam: ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു

Kerala News Today Live Updates, Breaking News Malayalam: ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
amoebic meningoencephalitis

പ്രതീകാത്മക ചിത്രം

Kerala news Today Live Updates malayalam: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരണം സംഭവിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു നേരത്തേയുള്ള കണക്ക്. അതേസമയം, ഇന്നലെ മലപ്പുറം അരീക്കോട് സ്വദേശിയായ പത്തു വയസ്സുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Advertisment
  • Sep 13, 2025 19:16 IST

    എൻഎം വിജയൻറെ കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിൽ പണമില്ല’; സണ്ണി ജോസഫ്

    വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. വിജയൻറെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്. അവർ പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിന്റെ പക്കൽ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാർ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു.കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാർ അടിസ്ഥാനത്തിൽ ആയിരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

     



  • Sep 13, 2025 15:29 IST

    സ്‌കൂൾവിദ്യാർഥികളുടെ പാഠപുസ്തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾവിദ്യാർഥികളുടെ പാഠപുസ്തക അച്ചടിക്കായി 25.74 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ വർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രുപ അനുവദിച്ചു. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്തകം അച്ചടിക്കുന്നത്.



  • Advertisment
  • Sep 13, 2025 11:48 IST

    അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

    അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതിപരത്തുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന ബില്ലിനാണ് അനുമതി നൽകിയിരിക്കുന്നത്.



  • Sep 13, 2025 11:25 IST

    ബില്‍ജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും

    വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിന്റെ ഹൃദയം ഉള്‍പ്പടെ 8 അവയവങ്ങളാണ് ദാനം ചെയ്തത്. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ബില്‍ജിത്ത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.



  • Sep 13, 2025 11:24 IST

    സ്വര്‍ണവിലയില്‍ ഇടിവ്

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.



  • Sep 13, 2025 11:23 IST

    നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നും, നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സുഷീല കാർക്കിക്ക് ആശംസകൾ അർപ്പിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.



News top news news live Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: