/indian-express-malayalam/media/media_files/2025/08/24/rahul-mamkootathil-controversy-2025-08-24-15-45-48.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
Kerala News Highlights: തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് യുവതികൾ പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയും ട്രാൻസ്‌ജെൻഡർ യുവതിയുമാണ് മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചത്.
- Sep 10, 2025 19:56 IST
നിയമ വഴിക്കില്ലെന്നതിൽ നിലപാട് വ്യക്തമാക്കി നടി റിനി ആൻ ജോർജ്
യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിക്കില്ലെന്നതിൽ നിലപാട് വ്യക്തമാക്കി നടി റിനി ആൻ ജോർജ് രംഗത്ത്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കി. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ റിനി ആൻ പറഞ്ഞു.
- Sep 10, 2025 17:03 IST
ദേവസ്വം ബോര്‍ഡിന് തിരിച്ചടി; സ്വര്‍ണ്ണപ്പാളി തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി
ദേവസ്വം ബോര്‍ഡിന് തിരിച്ചടി. സ്വര്‍ണ്ണപ്പാളി തിരിച്ചെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈയില്‍ നിന്ന് എത്രയും വേഗം എത്തിക്കാനാണ് നിര്‍ദേശം. ബോര്‍ഡിന്റെ നടപടി അനുമതിയില്ലാതെയെന്ന് കോടതി പറഞ്ഞു.
- Sep 10, 2025 15:55 IST
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഉദ്ഘാടനം നാളെ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. - Sep 10, 2025 15:14 IST
തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ പൊലീസ് ലാത്തിച്ചാര്‍ജ്
തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിയുടെ ഭാഗമായി നിശാഗന്ധിയിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസന്റെ സംഗീത നിശയ്ക്കിടെ പൊലീസ് ലാത്തിച്ചാര്‍ജ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരു കൂട്ടം യുവാക്കൾ നൃത്തം ചെയ്യുന്നതിനിടെ പെൺകുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിക്കുകയും തടയാന് ശ്രമിച്ച പൊലീസിനെ യുവാക്കൾ കയ്യേറ്റം ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
- Sep 10, 2025 14:11 IST
കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി
കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്.
- Sep 10, 2025 13:13 IST
റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിടും.
- Sep 10, 2025 13:01 IST
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഉരുണ്ടു കളിച്ച് കേന്ദ്ര സർക്കാർ
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഉരുണ്ടു കളിച്ച് കേന്ദ്ര സർക്കാർ. വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രം വീണ്ടും സാവകാശം തേടി.
ഇന്ന് തീരുമാനം അറിയിക്കണമെന്ന നിർദേശം കേന്ദ്രം പാലിച്ചില്ല. വിഷയം അനന്തമായി നീട്ടാനാവില്ലെന്നും മറ്റ് പ്രളയബാധിത സംസ്ഥാനങ്ങളുടെ കാര്യത്തിൽ നടപടി ഉണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. - Sep 10, 2025 12:24 IST
ശബരിമലയിലെ സ്വര്‍ണ പാളി ഇളക്കിയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതി വിമർശനം
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വര്‍ണപ്പാളി ഇളക്കി അറ്റകുറ്റപണിക്ക് കൊണ്ടു പോയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനുമതി ഇല്ലാതെ സ്വർണ പാളി ഇളക്കിയത് ശരിയായില്ലെന്ന് കോടതി വ്യക്തമാക്കി. അനുമതി വാങ്ങാഞ്ഞതില്‍ കോടതിക്ക് അതൃപ്തി രേഖപ്പെടുത്തി. കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച്ചക്കകം വിശദീകരണം നല്‍കണം.
- Sep 10, 2025 12:03 IST
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും
കേരള രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരും. ഡോ.കെ.എസ് അനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ കോടതിയുടെ നിര്‍ദേശം. സസ്‌പെന്‍ഷന്‍ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് തീരുമാനിക്കാം.
- Sep 10, 2025 11:28 IST
കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്
കാന്താരാ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കളക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി.
- Sep 10, 2025 11:10 IST
കേരളത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us