/indian-express-malayalam/media/media_files/2025/03/23/dLf9O7x8grSLFAlvjbpX.jpg)
Kerala News Today Live Updates
Kerala News Today Live Updates malayalam: ജമ്മുകശ്മീരിലെ കുൽഗാമിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സൈന്യം. വെടിവെപ്പിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. ജൂനിയർ കമ്മീഷൻഡ് ഓഫീസർക്കാണ് പരിക്കേറ്റത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), ആർമി, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് കുൽഗാമിലെ ഗുഡ്ഡറിലെ വനപ്രദേശം വളഞ്ഞത്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന മറ്റു ഭീകരർക്കായി സംയുക്ത സേന തിരച്ചിൽ നടത്തുന്നുണ്ടെന്നും ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.
- Sep 08, 2025 18:41 IST
കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: വി.ഡി. സതീശൻ
സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുത്. നരാധമന്മാരായ ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കിയെ മതിയാകുവെന്നും നടപടി ഉണ്ടാകുന്നതുവരെ കോണ്‍ഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
- Sep 08, 2025 18:39 IST
പീച്ചി സ്റ്റേഷൻ മർദനം: കടവന്ത്ര സിഐ പി. എം. രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്കുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി മാത്രമാണ്.
അഡീഷണല്‍ എസ് പിക്ക് രതീഷ് നല്‍കിയ മറുപടിയും പുറത്ത് വന്നിട്ടുണ്ട്. ദിനേശനെ വായില്‍ ബിരിയാണി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി കിട്ടിയതെന്നും ഇതേ തുടര്‍ന്നാണ് ഹോട്ടൽ മാനേജറേയും ഡ്രൈവറെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയതെന്നുമാണ് രതീഷ് പറയുന്നത്. എന്നാൽ താന്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് രതീഷിന്‍റെ ന്യായീകരണം .
- Sep 08, 2025 13:24 IST
ടി സിദ്ധീഖിനെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി
കൽപ്പറ്റ എംഎൽഎയായ ടി സിദ്ധീഖിനെതിരെ ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങൾ ദുർബലപ്പെടുത്തുകയാണ് ടി സിദ്ധീഖെന്ന് അദ്ദേഹം ആരോപിച്ചു.
- Sep 08, 2025 12:27 IST
വി.ടി. ബല്‍റാം രാജി വയ്ക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് സണ്ണി ജോസഫ്
ബിഹാറുമായി ബന്ധപ്പെട്ട വിവാദ എക്‌സ് പോസ്റ്റിന് പിന്നാലെ വി.ടി. ബല്‍റാം രാജി വയ്ക്കുകയോ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി (ഡിജിറ്റല്‍ മീഡിയാ സെല്‍) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി
- Sep 08, 2025 11:10 IST
കേരളത്തിൽ 12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം
ഈ ഓണക്കാലത്തും സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ഉത്സവകാലത്തെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. 842.07 കോടി രൂപയുടെ മദ്യമാണ് 2024 ൽ വിറ്റത്. 9.34 ശതമാനം വർധനവാണ് ഈ വർഷം വിൽപ്പനയിലുണ്ടായതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ടു ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us