/indian-express-malayalam/media/media_files/2025/02/06/traN9ezUgRvX7PVyWEo7.jpg)
Kerala News Highlights
Kerala News Highlights: ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന വ്യത്യാസമില്ല. ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും നടത്തിയിട്ടില്ല.
ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്. സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും. അത്തരം ഒരു അപകടത്തിലേക്ക് പോകരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
- Sep 03, 2025 20:44 IST
ഗണേശചതുർത്ഥി ഘോഷയാത്രയിലേക്ക് വാഹനം ഇടിച്ചുകയറി 3 മരണം; 20 പേർക്ക് പരിക്ക്
ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ 40 വയസുകാരൻ ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഗണേശചതുർത്ഥി ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി മൂന്നു മരണം. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തായാണ് വിവരം. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജുരുദണ്ട് ഗ്രാമത്തിലാണ് സംഭവം. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ പുറപ്പെട്ട ഘോഷയാത്ര തടാകത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.
- Sep 03, 2025 19:35 IST
ശുചിത്വബോധമുണർത്തി എം. ജി. ശ്രീകുമാറിന്റെ മ്യൂസിക് വീഡിയോ: മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു
കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രശസ്ത ഗായകൻ എം. ജി. ശ്രീകുമാർ. അദ്ദേഹം ആലാപനം നിർവഹിച്ച് തയ്യാറാക്കിയ ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന മ്യൂസിക് വീഡിയോ തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം. ബി. രാജേഷ് പ്രകാശനം ചെയ്തു. മാലിന്യസംസ്‌കരണത്തിൽ കേരളം ഏറെ മുന്നേറിക്കഴിഞ്ഞു. കൃത്യമായ സംവിധാനങ്ങളും ശക്തമായ നിയമനടപടികളുമാണ് ഇതിനുകാരണം. എന്നാൽ ഇതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
- Sep 03, 2025 18:37 IST
സൗബിന് വീണ്ടും തിരിച്ചടി; വിദേശ യാത്രാനുമതി ഇല്ല
'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. സൗബിന്റെ വിദേശയാത്രാനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്തു.
- Sep 03, 2025 17:36 IST
യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരി'; വിമർശനവുമായി സംസ്ഥാന സെകട്ടറി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ വിമർശനവുമായി സംസ്ഥാന സെകട്ടറി ജഷീർ പള്ളി വയൽ. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കണമെന്ന് ജഷീർ പള്ളി വയൽ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയാണെന്നും ജഷീർ പള്ളി വയൽ പോസ്റ്റിൽ വിമർശിക്കുന്നു. യുവതികളുടെ ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. സംഭവം കഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നത്.
- Sep 03, 2025 16:58 IST
ഭവാനിപൂര്‍ എഫ്.സി.യില്‍ നിന്ന് ഷിജിന്‍ കണ്ണൂര്‍ വാരിയേഴ്‌സിലേക്ക്
കൊല്‍ക്കത്തന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഭവാനിപൂര്‍ എഫ്.സി.യില്‍ നിന്ന് ടി. ഷിജിനെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. സെന്റര്‍ ഫോര്‍വേര്‍ഡായും വിങ്ങറായും കളിക്കാന്‍ സാധിക്കുന്ന ഷിജിന്റെ വരവ് വാരിയേഴ്‌സിന്റെ അറ്റാക്കിംങിന് മൂര്‍ച്ഛകൂട്ടും.
ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഐ.ലിഗ് ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ്, കേരള പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ള താരമാണ് ഷിജിന്‍. ഐ ലീഗില്‍ ഗോകുലത്തിന് വേണ്ടി ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു. ഗോകുലത്തിനായി 22 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.
2024 ല്‍ ഹൈദരാബാദില്‍ വച്ച് നടന്ന സന്തോഷ് ട്രോഫിയില്‍ കേരള ടീമില്‍ അംഗമായിരുന്നു. ടീം ഫൈനലില്‍ ബംഗാളിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഗോളും നേടിയിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന 36 ാമത് ദേശീയ ഗെയിംസില്‍ വെള്ളി മെഡലും 2020 ല്‍ ഭുവനേശ്വരില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ കേരള യുണിവേഴ്‌സിറ്റിക്ക് വേണ്ടി കിരീടവും നേടിയിട്ടുണ്ട്. 2018 ല്‍ ആഗ്രയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടി. - Sep 03, 2025 12:32 IST
ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി ഹൈന്ദവ സംഘടനകൾ; വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമം നടത്തുന്ന കാര്യം പരിഗണനയിലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പറഞ്ഞു. മറ്റ് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് ഇക്കാര്യം ആലോചിക്കുകയാണെന്നും വൈകാതെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പന്തളവും എരുമേലിയും അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്.
അയ്യപ്പസംഗമം അയ്യപ്പ വിശ്വാസികളോട് നീതി പുലർത്താനും ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ലക്ഷ്യം വച്ചുകൊണ്ട് സർക്കാർ ആത്മാർത്ഥമായി നടത്തുന്ന ശ്രമമായിട്ട് കാണുന്നില്ല. സർക്കാരിന്റെ അടവുനയത്തിന്റെ ഭാഗമാണ്. നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചുപിടിക്കാൻ വേണ്ടിയിട്ടുള്ള രിശ്രമം മാത്രമാണ്, അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഹിന്ദു സമൂഹത്തെയും വിശ്വാസികളെയും വഞ്ചിക്കാൻ വേണ്ടി സിപിഎം എടുത്തിട്ടുള്ള അടവുനയത്തിന്റെ ഭാഗമാണെന്നാണ് കൃത്യമായിട്ട് പറയുന്നത്.
- Sep 03, 2025 11:21 IST
പുതിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് ; കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.
സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി, തൃശൂരിലാണ് സ്ഥിരതാമസമെന്ന അസത്യപ്രസ്താവന നല്‍കി വോട്ടു ചേര്‍ക്കുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.