/indian-express-malayalam/media/media_files/2025/02/06/traN9ezUgRvX7PVyWEo7.jpg)
Kerala News Highlights
Kerala News Highlights: സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രഖ്യാപനങ്ങള്‍ നന്നായി നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസം ഇല്ലെങ്കില്‍ താന്‍ ഒന്നും പറയാറില്ല. പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഈ ആത്മവിശ്വാസം ധനവകുപ്പിനുമുണ്ട്. മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇതിലും വലിയ പ്രഖ്യാപനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ട്, അതു നടപ്പിലാക്കേണ്ട ഏറ്റവും വലിയ ബാധ്യത ധനവകുപ്പിനായിരുന്നു. കോവിഡിന്റെ സമയവും കേന്ദ്രത്തിന്റെ വലിയ തോതിലുള്ള കടുംവെട്ടും നടന്ന സമയമായിരുന്നു അത്. എന്നാലും നല്ല നിലയില്‍ അതു നടപ്പിലാക്കാന്‍ സാധിച്ചു. ഇപ്പോഴും സര്‍ക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്. ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്. അതിനുള്ള കാര്യങ്ങള്‍ കണ്ടിട്ടുതന്നെയാണ് ചെയ്യുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.
- Oct 30, 2025 17:48 ISTആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസ്; പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതിഎംഎല്എ ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്താനാണ് നിർദേശം. 
- Oct 30, 2025 16:08 ISTഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്ഡിൽശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള c. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. 
- Oct 30, 2025 13:56 ISTപിഎം ശ്രീയിൽ നിന്ന് പിന്മാറിയാൽ പൊതുവിദ്യാഭ്യാസ മേഖല തകരുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻപിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളം പിന്മാറുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സർക്കാർ സ്കൂളുകളെ തകർക്കാനാണ് ഈ പിൻമാറ്റം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തുടർന്നാൽ വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലെ സ്കൂളുകളെ തേടിപ്പോകുന്ന സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമാണെന്നും, ഈ കരാറിൽനിന്ന് പിന്മാറില്ലെന്നാണ് കരുതുന്നതെന്നും ജോർജ് കുര്യൻ കാസർകോട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 
- Oct 30, 2025 13:55 ISTസുപ്രീം കോടതിയിൽ ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചടിഗുരുവായൂര് ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. 
- Oct 30, 2025 11:49 ISTആഭിചാരക്രിയയ്ക്ക് കൂട്ടു നിന്നില്ല;കൊല്ലത്ത് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഉസ്താദ് പറഞ്ഞത് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരപീഡനം നടത്തിയത്.ഉസ്താദ് നിർദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ റജുല ആശുപത്രിയിൽ ചികിത്സതേടി. 
- Oct 30, 2025 11:20 ISTതിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കുന്നു: വി ഡി സതീശൻപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്ന് വെള്ളത്തിൽ വീണ സർക്കാർ രക്ഷപ്പെടാൻ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിച്ചത് അടക്കമുള്ള നടപടികൾ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ ഒപ്പ് വെച്ച ശേഷം പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യഥാർഥത്തിൽ സ്‌കീമിൽ ഒപ്പിടുന്നതിന് മുൻപാണ് പരിശോധിക്കേണ്ടത്. സമയക്രമം പോലും പ്രഖ്യാപിക്കാതെ ഉപസമിതി നിശ്ചയിച്ചത് സിപിഐയെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ എന്തുകൊടുത്താലും സ്വാഗതം ചെയ്യും. തിരഞ്ഞെടുപ്പിന് മുൻപ് 2500 രൂപ കൊടുക്കാമെന്ന് പറഞ്ഞ സ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തിൽ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും വി ഡി സതീശൻ ചോദിച്ചു. 
- Oct 30, 2025 10:52 ISTവാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്ബന്ധംനവംബര് ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കാട്ടി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. 
- Oct 30, 2025 10:51 ISTനെയ്യാറ്റിൻകരയിൽ ചെമ്പല്ലി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽനെയ്യാറ്റിൻകരയിൽ കുട്ടികൾ അടക്കം 35 പേർ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിൽ. ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പ്രദേശത്തെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും മീന്‍ വാങ്ങിയവര്‍ക്കാണ് വിഷബാധയേറ്റത്.ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us