/indian-express-malayalam/media/media_files/2025/10/19/hijab1-2025-10-19-12-27-49.jpg)
പ്രതീകാത്മക ചിത്രം
Kerala News Live Updates: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തെ തുടർന്ന് സ്കൂൾ മാറിയ വിദ്യാർത്ഥിനി പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥിനി എട്ടാം ക്ലാസിൽ അഡ്മിഷൻ എടുത്തതെന്നാണ് റിപ്പോർട്ട്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്‌കൂളിൽ പഠിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി.ജി അരുൺ ഹർജികൾ തീർപ്പാക്കിയത്. വിദ്യാർഥിനിയെ തുടരാൻ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് റദ്ദാക്കണമെന്ന സ്കുൾ മാനേജ്മെൻ്റിൻ്റെ ഹർജിയാണ് കോടതി തീർപ്പാക്കിയത്.
- Oct 29, 2025 19:26 ISTഎം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തത് പുനഃപരിശോധിക്കേണ്ടതില്ല; റിവ്യൂ ഹര്‍ജി തള്ളിമുതിര്ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 
- Oct 29, 2025 19:25 ISTഎസ്‌ഐആറിനെതിരെ കേരളം; തിടുക്കപ്പെട്ട് നടത്തുന്നതില്‍ ആശങ്ക; നവംബര്‍ അഞ്ചിന് സര്വകക്ഷിയോഗംകേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്കു തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണിത്. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ പ്രമേയം അംഗീകരിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും നിര്‍ദേശം അവഗണിച്ചാണ് എസ്‌ഐആര്‍ നടത്തുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതാണ്. ഈ തീരുമാനം എതിര്‍ക്കപ്പെടേണ്ടതാണ്. ഇതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. നവംബര്‍ 5 വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
- Oct 29, 2025 14:43 ISTഎസ്.എസ്.എൽ.സി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കുംസംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും. 
- Oct 29, 2025 14:06 ISTതമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതായി ഇ.ഡിതമിഴ്നാട്ടിൽ സർക്കാർ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതായി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6 ന് കൈമാറിയ നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി തമിഴ്‌നാട് പൊലീസിന് കത്തയച്ചു. 
- Oct 29, 2025 13:31 ISTറാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമുറാഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ താവളത്തിൽ നിന്നാണ് രാഷ്ട്രപതിയെയും വഹിച്ച് യുദ്ധവിമാനം ആകാശത്തേയ്ക്ക് പറന്നുയർന്നത്. 
- Oct 29, 2025 12:33 ISTഎലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്ക് ഒയേസിസിന് പുതുശേരി പഞ്ചായത്ത് വെള്ളം കൊടുക്കുംഎലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിക്ക് ഒയേസിസിന് പുതുശേരി പഞ്ചായത്ത് വെള്ളം കൊടുക്കും. സിപിഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്തിന്റേതാണ് തീരുമാനം. വാളയാര്‍, കോരയാര്‍ പുഴകളിലെ വെള്ളമാണ് ആവശ്യപ്പെട്ടത്. വെള്ളം വിട്ടുനല്‍കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. 
- Oct 29, 2025 11:46 ISTഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തി നിയമനടപടിക്ക് അനുമതി തേടി വടകര എസ്എച്ച്ഒപേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തി നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. 
- Oct 29, 2025 11:14 ISTപിഎംശ്രീ ധാരണാപത്രം റദ്ദാക്കിയേക്കും; താത്കാലികമായി മരവിപ്പിക്കാൻ നീക്കം: റിപ്പോർട്ട്സിപിഐ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിൽ പിഎംശ്രീ ധാരണാപത്രം റദ്ദാക്കാൻ സര്‍ക്കാർ നീങ്ങുന്നതായി റിപ്പോർട്ട്. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കം തുടങ്ങിതായി ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us