scorecardresearch

Kerala News Updates: വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് മരിച്ച നിലയില്‍

Kerala News Live Updates Malayalam: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി അനിൽ കുമാർ സസ്പെൻഷനിലായിരുന്നു

Kerala News Live Updates Malayalam: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി അനിൽ കുമാർ സസ്പെൻഷനിലായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suicided Representative image

പ്രതീകാത്മക ചിത്രം

Kerala News Live Updates malayalam: തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് വെള്ളൂർപ്പാറ സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. വീട്ടു മുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് അനിൽ കുമാറിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി അനിൽ കുമാർ സസ്പെൻഷനിലായിരുന്നു. മുമ്പ് കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക് നിലവിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാണ്. ജോലി ഇല്ലാത്തതിനാൽ ഭർത്താവ് മാനസിക പ്രയാസത്തിലായിരുന്നുവെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അനിൽ കുമാറിന്റെ ഭാര്യ മഞ്ജു പറഞ്ഞതായാണ് റിപ്പോർട്ട്.

Advertisment

ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.

  • Oct 26, 2025 13:31 IST

    ജാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

    ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ചു കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ സദർ സർക്കാർ ആശുപത്രിയിലാണ് നടക്കുന്ന സംഭവം. തലസ്സീമിയ രോഗ ബാധിതരായ കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവായി സ്ഥിരീകരിച്ചത്. സംഭവത്തിൽ, സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



  • Oct 26, 2025 12:30 IST

    കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികൻ: ഫോറൻസിക് റിപ്പോർട്ട്

    20 പേരുടെ ജീവനെടുത്ത ആന്ധ്രാപ്രദേശിലെ കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികനെന്ന് ഫോറൻസിക് റിപ്പോർട്ട്. ബൈക്ക് യാത്രികൻ ബി. ശിവശങ്കർ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുർണൂൽ ഡിഐജി കെ. പ്രവീൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.



  • Advertisment
  • Oct 26, 2025 11:16 IST

    നവീൻ ബാബുവിന്റെ മരണത്തിൽ മാനനഷ്ടക്കേസുമായി കുടുംബം

    കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബം പത്തനംതിട്ട സബ്‌ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്കും നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച ടി.വി പ്രശാന്തനുമെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്.



national news top news News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: