scorecardresearch

Kerala NewsHighlights: പാളയം മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപാരികൾ; പ്രതിഷേധം

Kerala News Today Live Updates, Breaking News Malayalam: കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം

Kerala News Today Live Updates, Breaking News Malayalam: കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Palayam Market Protest

ചിത്രം: സ്ക്രീൻഗ്രാബ്

Kerala News Today Live Updates: കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രകടനം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.

Advertisment
  • Oct 21, 2025 12:34 IST

    ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമ ഹൈക്കോടതി കാണും

    ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമ ഹൈക്കോടതി കാണും. കാക്കനാട് കളര്‍ പ്ലാനറ്റില്‍ സിനിമ കാണാന്‍ സൗകര്യമൊരുക്കാമെന്ന നിർമാതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് കേസ്.



  • Oct 21, 2025 11:38 IST

    നവിമുംബൈയിൽ അപ്പാർട്മെന്റ് കോംപ്ലക്സിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു

    നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), ദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ.



  • Advertisment
  • Oct 21, 2025 11:34 IST

    നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കല്ലുത്താൻ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരിൽ ചിലർ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.



national news top news News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: