/indian-express-malayalam/media/media_files/2025/08/24/crime-2025-08-24-13-25-19.jpg)
Kerala News Highlights
Kerala News Highlights:മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീൻ പ്രവീണിനെ ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായത്. വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
സംഭവ സ്ഥലത്തുതന്നെ പ്രവീൺ മരിച്ചു. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
- Oct 19, 2025 20:58 IST
റഫാ അതിര്‍ത്തിയില്‍ ഏറ്റുമുട്ടി ഹമാസ്- ഇസ്രയേല്‍ സൈന്യം
റഫാ അതിര്‍ത്തിയില്‍ ഹമാസും ഇസ്രയേല്‍ സൈനികരും ഏറ്റുമുട്ടിയതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തതു. തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിനു പിന്നാലെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയതായുമാണ് വിവരം.
- Oct 19, 2025 20:08 IST
ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ് ചെയ്ത് കെപിസിസി
നെയ്യാറ്റിൻകരയില്‍ വീട്ടമ്മ സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ് ചെയ്ത് കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു
- Oct 19, 2025 19:13 IST
പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ മോഷണം
ലോക പ്രശസ്തമായ ഫ്രാൻസിലെ പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ മോഷണം. നെപ്പോളിയന്റെയും ജോസഫിന്‍ ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരം കൊള്ളയടിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണ് ലൂവ്ര്.
- Oct 19, 2025 17:14 IST
കേരള സ്‌കൂൾ കായികമേള തീം സോംഗ് പുറത്തിറക്കി
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്തപുരത്ത് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രഫുൽദാസ് വി ആണ്.
- Oct 19, 2025 15:40 IST
കോട്ടയത്ത് ഭാര്യയെ കല്ലിൽ തലയിടിപ്പിച്ച് കൊന്നു കുഴിച്ചുമൂടി; മൃതദേഹം കണ്ടെത്തി
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെടുത്ത് പൊലീസ്. അന്യസംസഥാന തൊഴിലാളിയാണ് ഭാര്യയെ കൊന്ന ശേഷം നിർമാണം നടക്കുന്ന വീടിന്റെ സമീപത്തെ പറമ്പിൽ കുഴിച്ചു മൂടിയത്. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32) ആണ് ഭാര്യ അല്‍പ്പനയെ (24) കൊലപ്പെടുത്തിയത്.
- Oct 19, 2025 15:09 IST
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഒക്ടോബർ 23 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ 21-ാം തീയതി രാവിലെയോടെ തീരത്തേക്ക് മടങ്ങണമെന്നും നിർദ്ദേശമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.