/indian-express-malayalam/media/media_files/ZCrGnrCBvPteOhjyFsUn.jpg)
Gold Rate Today
Kerala News Today Live Updates malayalam: സർവ്വകാല റെക്കോർഡിൽ കുതിക്കുന്നതിനിടെ സ്വർണ വിലയിൽ ഇന്ന് കുറവ്. 1400 രൂപയാണ് പവന് ഇന്നു കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 95,960 രൂപയായി. 97,360 രൂപയായിരുന്നു പവന് ഇന്നലത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ കുറഞ്ഞ് 11,995 ൽ എത്തി. 1,528 രൂപയുടെ കുറവാണ് ഒരു പവൻ 24 കാരറ്റ് സ്വർണത്തിനുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,04,688 രൂപയിലെത്തി.
സ്വർണത്തിന്റെ തുടർച്ചയായ വിലക്കയറ്റം സാധാരണക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വിപണിക്കും തിരിച്ചടിയായേക്കാം. സ്വർണത്തിൻറെ വിലയ്ക്ക് പുറമെ മൂന്ന ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും മൂന്ന് ശതമാനം മുതൽ 35 ശതമാനം വരെയുള്ള പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് വലിയ തുക നൽകേണ്ടി വരുന്നുണ്ട്.
- Oct 18, 2025 17:04 IST
മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് - രമേശ് ചെന്നിത്തല
നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പാർട്ടി താൽപര്യങ്ങളാണ്. അതിനാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. - Oct 18, 2025 15:34 IST
പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിഷൻ 2031ന്റെ ഭാഗമായി സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
- Oct 18, 2025 13:33 IST
റഷ്യൽ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ആവർത്തിച്ച് ട്രംപ്
യുക്രെയ്‌ന്‍ പ്രസിഡൻറുമായി നടത്തിയ വാർത്താസമ്മേളനത്തിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിൽ ഉറപ്പുനൽകിയതായി ട്രംപ് സെലെൻസ്കിയെ അറിയിച്ചു. ട്രംപിൻറെ അവകാശവാദങ്ങൾ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.
- Oct 18, 2025 12:36 IST
ഐഷയെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യൻ; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
ബിന്ദു പത്മനാഭൻ, ജെയ്നമ്മ വധക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ റിട്ട.ഗവ.ഉദ്യോഗസ്ഥ ഐഷയെയും (ഹയറുമ്മ–62) കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. തിരോധാനക്കേസ് കൊലക്കേസ് ആക്കി സെബാസ്റ്റ്യനെ പ്രതി ചേർത്ത് പൊലീസ് ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകി.
- Oct 18, 2025 11:52 IST
കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
കോട്ടയം കിടങ്ങൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കിടപ്പുരോഗിയായ ഭാര്യയെയാണ് ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കിടങ്ങൂർ എലക്കോടത്ത് കെ.എസ്. രമണി(70)യാണ് മരിച്ചത്. ഭർത്താവ് ഇ.കെ. സോമൻ (74) ആൺ അറസ്റ്റിലായത്.
- Oct 18, 2025 11:36 IST
ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി; ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ
എൻ.എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന, ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമനങ്ങൾക്ക് പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് കേസടുത്തത്.
- Oct 18, 2025 11:15 IST
നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജീവപര്യന്തം. മുന്നേകാൽ ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് മുന്‍കാല ക്രിമിനന്‍ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us