scorecardresearch

Kerala News Highlights: നവീൻ ബാബുവിന്റെ വേർപാടിന് ഒരാണ്ട്; മനുഷ്യത്വമുള്ള കേരള ജനത ഒപ്പം നിന്നുവെന്ന് മഞ്ജുഷ

Kerala News Today Live Updates Breaking News Malayalam: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ഏക പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു

Kerala News Today Live Updates Breaking News Malayalam: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ഏക പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Naveen Babu

നവീൻ ബാബു

Kerala News Today Live Updates malayalam: കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വേർപാടിന് ഇന്നേക്ക് ഒരാണ്ട് തികയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആക്ഷേപിച്ചതിനെത്തുടർന്ന് ആദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്ന എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവം ഏറെ വിവാദം സൃഷ്ടിച്ചതിനു പിന്നാലെ, പി.പി. ദിവ്യയെ ഏക പ്രതിയാക്കി പൊലീസ് ആത്മഹത്യാപ്രേരണ കേസ് എടുത്തിരുന്നു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജി തലശേരി അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഡിസംബർ 16ന് ദിവ്യയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

ദുഃഖങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇന്ന് പ്രതികരിച്ചു. മനുഷ്യത്വമുള്ള കേരള ജനത മുഴുവൻ തങ്ങൾക്ക് ഒപ്പം നിന്നുവെന്നും ക്രിസ്ത്യൻ സഭകളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മാധ്യമങ്ങളുടയുമെല്ലാം പിന്തുണ ആശ്വാസമായെന്നും മഞ്ജുഷ പറഞ്ഞു. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

  • Oct 15, 2025 14:14 IST

    നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം

    നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു. 



  • Oct 15, 2025 12:26 IST

    ശിരോവസ്ത്ര വിവാദം: പ്രശ്നം അങ്ങനെ തീരുമെങ്കിൽ തീരട്ടേ; പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ സ്കൂൾ തലത്തിൽ സമവായം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ലതാണെന്നും വിഷയം അങ്ങനെ തീരുമെങ്കിൽ പ്രശ്നം അവിടെ വച്ച് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.



  • Advertisment
  • Oct 15, 2025 11:19 IST

    കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു; അന്ത്യം കൂത്താട്ടുകുളത്ത്

    കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു. എറണാകുളം കൂത്താട്ടുകുളത്തുവെച്ചാണ് അന്ത്യം. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകായായിരുന്നു എന്നാണ് വിവരം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.



  • Oct 15, 2025 10:52 IST

    ശിരോവസ്ത്ര വിവാദം; നിലപാടില്‍ മാറ്റമില്ലെന്ന് പിടിഎ പ്രസിഡന്റ്; യൂണിഫോം ധരിച്ചാൽ പഠനം തുടരാം

    എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍. യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാക്കളും സമ്മതിച്ചതാണെന്നും, ഇതിനു ശേഷം മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും ജോഷി പറഞ്ഞു. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് കൂളില്‍ പഠനം തുടരാമെന്നും മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



News top news news live Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: