scorecardresearch

Kerala News Highlights: ദേവികുളത്ത് വീട്ടുമുറ്റത്ത് കാട്ടാന; ജനവാസ മേഖലയിൽ ഇറങ്ങിയത് പടയപ്പ

Live News Highlights ഗേറ്റു തുറന്ന് വീട്ടിലേക്കു പ്രവേശിക്കുന്ന ആനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

Live News Highlights ഗേറ്റു തുറന്ന് വീട്ടിലേക്കു പ്രവേശിക്കുന്ന ആനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Padayappa, Elephant, Wild Elephant

Kerala News Today

Kerala News Highlights: ഇടുക്കി ദേവികുളത്ത് വീണ്ടും കാട്ടന ഇറങ്ങി. പലപ്പോഴും ജനവാസ മേഖലയിൽ ഭീതിപരത്താറുള്ള പടയപ്പയെന്ന കാട്ടാനയാണ് നാട്ടിൽ ഇറങ്ങിയത്. പുലർച്ച മൂന്നു മണിക്ക് ദേവികുളം സ്വദേശി ജോർജിന്റെ വീട്ടു മുറ്റത്തേക്കാണ് ആനയെത്തിയത്. ഗേറ്റു തുറന്ന് ആന വീട്ടിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ശാന്തനായ ആന നാശ നഷ്ടങ്ങൾ ഉണ്ടാക്കാതെയാണ് മടങ്ങിയത്. 13-ാം തവണയാണ് ഇയാളുടെ വീട്ടിലേക്ക് കാട്ടാനയെത്തുന്നത്.

Advertisment
  • Oct 13, 2024 19:14 IST

    പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം; സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ

    അടിയന്തിര പ്രമേയത്തിൽ ഉൾപ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ സ്പീക്കർ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി.

    അടയന്തിര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കാതെ നിയമസഭ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായി പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കുന്ന തരത്തിൽ സ്പീക്കർ ഇടപെടുന്നത് ദൗർഭാഗ്യകരമാണെന്ന് കത്തിൽ പറയുന്നു. 

     



  • Oct 13, 2024 18:18 IST

    ജി എൻ സായിബാബയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

    അന്തരിച്ച മുൻ ഡൽഹി സർവകലാശാല പ്രൊഫസറും മനുഷ്യാവകാശപ്രവർത്തകനുമായ ജിഎൻ സായിബാബയുടെ മൃതദേഹം തെലങ്കാന മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട സായിബാബ ഒരു പതിറ്റാണ്ടോളം നാഗ്പുർ ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഈ വർഷം മാർച്ച് അഞ്ചിന് കുറ്റവിമുക്തനാക്കപ്പെട്ടത്. പോളിയോ ബാധിതനായിരുന്ന സായി ബാബ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം.



  • Advertisment
  • Oct 13, 2024 17:07 IST

    മാസപ്പടി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് സതീശൻ

    മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ്  വിഡി. സതീശൻ. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  



  • Oct 13, 2024 16:37 IST

    മദ്രസകൾക്കെതിരെയുള്ള നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ്

    മലപ്പുറം: മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല. ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 



  • Oct 13, 2024 15:16 IST

    മദ്രസകളില്‍ അടച്ചുപൂട്ടുന്നത് അപകടകരം: കെ ബി ഗണേഷ് കുമാര്‍

    കൊല്ലം: മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളില്‍ നിന്നാണ്. മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



  • Oct 13, 2024 14:18 IST

    സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു: കെ. സുധാകരൻ

    മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്‍റെ മൊഴി എസ്എഫ്ഐഒ ശേഖരിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കെ സുധാകരൻ പറഞ്ഞു. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ കാണുന്നുളളൂവെന്നും സുധാകരൻ പറഞ്ഞു.



  • Oct 13, 2024 13:03 IST

    മാസപ്പടി കേസ്; വീണ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ

    സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ‌എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) മൊഴി രേഖപ്പെടുത്തിയത്. ചെന്നൈലെത്തിയാണ് വീണ വിജയന്‍ മൊഴി നല്‍കിയത്. എസ്എഫ്ഐഒ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് വീണയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത്



  • Oct 13, 2024 12:06 IST

    സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

    സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്.  ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ്  ടീം അംഗങ്ങളായ സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 28 വരെ ലക്‌നൗവിലാണ് കേരളത്തിന്റെ മത്സരം.



  • Oct 13, 2024 11:15 IST

    ബുക്കിങ്ങ് ചുരുകിയത് ദർശനം സുഖമമാക്കാൻ; ഭക്തർക്ക് പൂർണമായും ദർശനം ഒരുക്കും: ദേവസ്വം മന്ത്രി

    ശബരിമല ദര്‍ശനത്തിന് ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്നും ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. ബുക്കിങ്ങുകളുടെ എണ്ണം ചുരുകിയത് ദർശനം സുഖമമാക്കാൻ വേണ്ടിയാണെന്നും, ശബരിമലയിലെത്തുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കുമെന്നും വാസവന്‍ പറഞ്ഞു



  • Oct 13, 2024 10:45 IST

    രാജ്യത്ത് മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

    രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം. മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും, മദ്രസകൾക്കുളള സഹായങ്ങൾ അവസാനിപ്പിക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നിർദേശം നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.



News Kerala News news live top news national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: