scorecardresearch

Kerala News Highlights: പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Kerala News Highlights: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്

Kerala News Highlights: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
crime

Kerala News Highlights

Kerala News Highlights: തിരുവനന്തപുരം, കുളത്തൂരില്‍ 17 കാരനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റേഷന്‍കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്. സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment
  • Oct 08, 2025 20:10 IST

    വൻകിട കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിതള്ളാം, ദുരിതബാധിതരോട് വിസമ്മതിക്കുന്നു: പ്രിയങ്ക ഗാന്ധി

    വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ എഴുതിതള്ളാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. ചില വൻകിട കോർപ്പറേറ്റുകളുടെ വായ്പകൾ യാതൊരു മടിയുമില്ലാതെ എഴുതിത്തള്ളുമ്പോഴാണ് ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നതെന്ന് എംപി വിമർശിച്ചു.



  • Oct 08, 2025 18:56 IST

    എറണാകുളം നഗരത്തില്‍ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച

    എറണാകുളം നഗരത്തില്‍ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്നാണ് 80 ലക്ഷം രൂപ തട്ടിയെടുത്തത്. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു കരുതുന്ന വടുതല സ്വദേശിയായ സജി എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.



  • Advertisment
  • Oct 08, 2025 17:11 IST

    വി.ഡി സതീശന്റേത് മാനസികനില തെറ്റിയ ആളിന്റെ പ്രസ്താവനയെന്ന് കടകംപള്ളി സുരേന്ദ്രന്‍

    പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് മാനസികനില തെറ്റിയ ആളിന്റെ പ്രസ്താവനയെന്ന് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ ദ്വാരപാലക ശില്‍പം കടകംപള്ളി സുരേന്ദ്രന്‍ ഇടനിലനിന്ന് ഏതോ കോടീശ്വരനു വിറ്റുവെന്ന വി.ഡി സതീശന്റെ പ്രസ്താവനയിലാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഏതു കോടീശ്വരനാണ് അതു വിറ്റതെന്നു വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വനവാസത്തിനു പോകണമെന്നും കടകംപള്ളി പറഞ്ഞു.



  • Oct 08, 2025 15:49 IST

    ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതിഷേധവുമായി ഡോക്ടർമാർ

    താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. താമരശേരിയിലെ താലൂക്ക് ആശുപത്രി ജീവനക്കാർ സേവനം നിർത്തിവെച്ച് പ്രതിഷേധിക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. മറ്റു ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളിൽ പ്രവർത്തനം നിർത്തുമെന്നും സംഘടന അറിയിച്ചു. 



  • Oct 08, 2025 14:36 IST

    ദുൽഖർ സൽമാൻ കൊച്ചിയിലെത്തി; കസ്റ്റംസിനു മുന്നിൽ ഹാജരായേക്കും

    ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് വീട്ടിൽ‌ നടക്കുന്ന ഇഡി പരിശോധനക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോവുകയായിരുന്നു. നേരത്തെ, ദുൽഖറിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. അതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ദുൽഖർ കസ്റ്റംസ് ഓഫീസിൽ എത്താനും സാധ്യതയുണ്ട്.

     



  • Oct 08, 2025 14:35 IST

    പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

    വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ഷുന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം.

     



  • Oct 08, 2025 13:47 IST

    കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി; എസ്ഐയ്ക്ക് പരിക്ക്

    കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ പിടിയിലായി. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചു കൊണ്ടാണ് നിന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ചുവന്നിരുന്ന യുവാക്കളെ പൊലീസ് തടയുകയായിരുന്നു. എന്നാൽ കാർ നിർത്താതെ എസ്ഐയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

     



  • Oct 08, 2025 12:53 IST

    ഉണ്ണികൃഷ്ണന്‍ പോറ്റി എന്നല്ല ഒരു അവതാരവുമായും ഈ ദേവസ്വം ബോര്‍ഡിന് ബന്ധമില്ല: പ്രശാന്ത്

    ഉണ്ണികൃഷ്ണന്‍ പോറ്റി എന്നല്ല ഒരു അവതാരങ്ങളുമായും ഇപ്പോഴത്തെ ബോര്‍ഡിന് ഒരു ബന്ധവുമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് എസ് പിയുടെ റിപ്പോര്‍ട്ട്. അതനുസരിച്ചാണ് നടപടിയെടുത്തത്. എസ് പി അന്തിമ റിപ്പോര്‍ട്ട് നല്‍കിയശേഷം, വീണ്ടും നടപടി എടുക്കേണ്ടതുണ്ടെങ്കില്‍ സ്വീകരിക്കും. മറ്റെല്ലാ കാര്യങ്ങളും പുതിയ അന്വേഷണ സമിതി അന്വേഷിക്കട്ടെയെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

     



  • Oct 08, 2025 12:06 IST

    ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

    ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേസില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്

    ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ടുപേര്‍ വിചാരണക്കിടെ മരിച്ചു. ഈ കേസില്‍ കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും സംശായതീതമായി തെളിയിക്കാനായില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സികെ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

     



  • Oct 08, 2025 11:26 IST

    മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്രം ഹൈക്കോടതിയില്‍

    മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി.



  • Oct 08, 2025 10:40 IST

    മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു: തന്ത്രി കണ്ഠര് രാജീവര്

    ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസം സസ്‌പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്.

    1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ സ്വര്‍ണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയില്‍ മാത്രമാണെന്നും മുഴുവന്‍ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി പറയുന്നു.

     



  • Oct 08, 2025 10:38 IST

    കൈയാങ്കളിയുടെ വക്കില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍, നിയമ സഭയില്‍ ഉന്തും തള്ളും

    ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിവാദത്തെ ചോല്ലി ചോദ്യോത്തരവേള തടസപ്പെടുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

     



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: