scorecardresearch

Kerala News Highlights: അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പ്രതിഷേധവുമായി നാട്ടുകാർ

Kerala News Today Live Updates, Breaking News Malayalam: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെയാണ് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടത്

Kerala News Today Live Updates, Breaking News Malayalam: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെയാണ് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Attappadi Protest

ചിത്രം: സ്ക്രീൻഗ്രാബ്

Kerala News Today Live Updates, Breaking News: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ശാന്തകുമാർ എന്ന യുവാവ് മരിച്ചത്. ശാന്തകുമാറിന്റെ കുടുംബത്തിന് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്നും ആനയെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. നാട്ടുകാരും വിവിധ രാഷ്ട്രിയ പാർട്ടികളും ചേർന്ന് ചിന്നത്തടകാം- മണ്ണാർക്കാട് റോഡ് പൂർണമായും ഉപരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. 

Advertisment

  • Oct 07, 2025 15:56 IST

    സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

    ശബരിമലയില്‍ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.



  • Oct 07, 2025 14:23 IST

    സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി

    ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റ്: ഏകദിന ഗ്ലോബൽ കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.



  • Advertisment
  • Oct 07, 2025 12:54 IST

    ദ്വാരപാലക ശിൽപം ഏതു കോടീശ്വര‌നാണ് വിറ്റതെന്ന് വി.ഡി സതീശൻ

    ശബരിമല സ്വർണമോഷണ വിവാദത്തിൽ സർക്കാരിനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദ്വാരപാലക ശിൽപം ഏത് കോടീശ്വര‌നാണ് വിറ്റതെന്ന് സതീശൻ ചോദിച്ചു. ഗുരുതര കളവും വിൽപ്പനയും നടന്നെന്ന് ഹൈക്കോടതി പറഞ്ഞെന്നും ലക്ഷക്കണക്കിന് ഭക്തരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്രമക്കേട് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. സർക്കാരിലെ വമ്പൻമാർ പെടും എന്ന് അറിയാവുന്വത് കൊണ്ട് വിവരം മൂടി വച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



  • Oct 07, 2025 12:43 IST

    കാസർഗോഡ് അധ്യാപികയും ഭർത്താവും ജീവനൊടുക്കിയാതായി റിപ്പോർട്ട്

    കാസർഗോഡ് അധ്യാപികയും ഭർത്താവും ജീവനൊടുക്കിയാതായി റിപ്പോർട്ട്. മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. പെയിന്റിങ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിൽ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്.



  • Oct 07, 2025 11:53 IST

    'സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്ന രാജ്യം'; യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ

    യുഎൻ സുരക്ഷാ സമിതിയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. സ്വന്തം ജനതയെ ബോംബെറിയുന്ന രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിമർശിച്ചു. സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള തുറന്ന സംവാദത്തിനിടെയാണ് പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരെ വിമർശനം ഉന്നയിച്ചത്.



  • Oct 07, 2025 11:32 IST

    സ്വര്‍ണപ്പാളി വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ജി. സുകുമാരന്‍ നായര്‍

    സ്വര്‍ണപ്പാളി വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കുറ്റവാളികളെ കണ്ടെത്തി അവരില്‍നിന്ന് മുതല്‍ ഈടാക്കണമെന്നും പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നും സുകുമാരൻ നായർ പറഞ്ഞു.



Kerala News News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: