/indian-express-malayalam/media/media_files/2025/04/06/2cxxrH6pG9F2KPXfA4Sm.jpg)
ഫയൽ ഫൊട്ടോ
Kerala News Today Live Updates, Breaking News: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമ്പന്നരായ ഭക്തരിൽ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരുടെ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. നല്ല ഉദ്യോഗസ്ഥർക്ക് ദേവസ്വത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപി മുഖപത്രമായ യോഗനാദം മാസികയുടെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
- Oct 05, 2025 18:58 IST
മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ; മുഖ്യമന്ത്രി ഡൽഹിയിലേക്ക്
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചൊവാഴ്ചയാണ് കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും.
- Oct 05, 2025 15:13 IST
ജുഡീഷ്യൻ അന്വേഷണം വേണമെന്ന ആവശ്യവുമായി സോനം വാങ് ചുക്ക്
ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് ജയിലിൽ തുടരുമെന്ന് സോനം വാങ്ചുക്ക്. ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.
- Oct 05, 2025 12:50 IST
സാമൂഹിക മാധ്യമം വഴി ബന്ധം; വീട്ടമ്മയിൽ നിന്നും പത്തു പവൻ സ്വർണം തട്ടിയെടുത്ത പ്രതി പിടിയിൽ
സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ചു വീട്ടമ്മയിൽ നിന്നും പത്തു പവൻ സ്വർണം തട്ടിയെടുത്ത പ്രതി പിടിയിൽ. നീലേശ്വരം സ്വദേശി ഷെനീർ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. പണയം വെക്കാനെന്നു പറഞ്ഞ് സ്വർണം വാങ്ങിയശേഷം ഇയാൾ മുങ്ങുകയായിരുന്നു.
- Oct 05, 2025 12:29 IST
നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽനിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീല്‍ ജസ്മാലാണ് പിടിയിലായത്.
- Oct 05, 2025 12:27 IST
ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്. 2024ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. 2024 ൽ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി ബുക്ക്സ് ഇത് പുസ്തകമാക്കുകയായിരുന്നു.
- Oct 05, 2025 11:59 IST
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; ആക്ഷൻ പ്ലാനുമായി ഡൽഹി പൊലീസ്; കർശന നിരീക്ഷണം
നേപ്പാളിൽ അടുത്തിടെ നടന്ന ജെൻ സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഡൽഹി പൊലീസ്. ദേശീയ തലസ്ഥാനത്ത് സമാന സാഹചര്യമുണ്ടായാൽ നേരിടാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാനാണ് ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച നിർദേശം നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.