/indian-express-malayalam/media/media_files/2025/10/02/shafi-parambil-2025-10-02-11-13-18.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
Kerala News Today Live Updates malayalam: ഷാഫി പറമ്പിൽ എംപിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ, പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. ബി എൻ എസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ടെടുക്കാൻ കഴിയില്ലെന്നാണ് പാലക്കാട് നോര്‍ത്ത് പൊലീസ് എസ്‌പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.വി. സതീഷ് ആണ് പരാതി നൽകിയത്. പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
- Oct 02, 2025 17:10 IST
ന്യൂഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് പോലീസ് മർദ്ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു
ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഹിന്ദിയിൽ സംസാരിക്കാൻ അവരെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2025 സെപ്റ്റംബർ 24 നാണ് സംഭവം നടന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്, അവരുടെ ഭാഷയും സംസ്കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. നിയമപാലക ഏജൻസിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സാമൂഹിക വിരുദ്ധരിൽ നിന്നും അത്തരം മോശം പെരുമാറ്റങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കേണ്ടത് പോലീസിനെപ്പോലുള്ള നിയമപാലക ഏജൻസികളുടെ ഉത്തരവാദിത്തമാണ്. പോലീസ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്താൽ, പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളെയും ആളുകളെയും ഉപദ്രവിക്കാൻ മറ്റ് കുറ്റവാളികളെ പ്രേരിപ്പിക്കും.ഈ വിഷയം ഗൗരവമായി പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
- Oct 02, 2025 13:21 IST
ശസ്ത്രക്രിയക്ക് വിധേയനായ ഖാർഗെ എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി
കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. പിതാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി. എത്രയും വേഗത്തിലും പൂർണ്ണമായും അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
- Oct 02, 2025 12:21 IST
സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്വാശ്രയത്വത്തെ പുൽകുകയും മാത്രമാണ് മുന്നോട്ടു പോകാനുള്ള ഏക മാർഗമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിജയദശമി ദിനത്തിൽ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികതീരുവ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഭാഗവതിന്റെ പ്രസ്താവന.
- Oct 02, 2025 11:26 IST
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബിജുവിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ഇന്നു പുലർച്ചെ 2.30നായിരുന്നു സംഭവം. സിപിഎം പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. ബോംബേറിൽ ബിജുവിന്റെ വീടിന്റെ മുൻഭാഗത്ത് നാശനഷ്ടമുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
- Oct 02, 2025 11:24 IST
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
2019-ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് ധാരണയില്ലെന്നും പ്രശാന്ത് പറഞ്ഞു. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു. സമഗ്രമായ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നും പി.എസ്. പ്രശാന്ത് പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us