scorecardresearch

Kerala News Highlights: സ്വർണ വിലയിൽ വർധന, ഇന്ന് പവന് കൂടിയത് 520 രൂപ

Kerala News Today Live Updates, Breaking News: ഒരു ഗ്രാം സ്വർണത്തിന് 11,775 രൂപയും ഒരു പവന് 94,200 രൂപയുമാണ് ഇന്നത്തെ വില

Kerala News Today Live Updates, Breaking News: ഒരു ഗ്രാം സ്വർണത്തിന് 11,775 രൂപയും ഒരു പവന് 94,200 രൂപയുമാണ് ഇന്നത്തെ വില

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Union Budget 2024 |  Gold Rate

Kerala News Live Updates

Kerala News Today Live Updates malayalam: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 11,775 രൂപയും ഒരു പവന് 94,200 രൂപയുമാണ് ഇന്നത്തെ വില. പവന് 93,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 568 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,02,768 രൂപയും ഗ്രാമിന് 12,846 രൂപയുമായി. 77,072 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.

Advertisment
  • Nov 28, 2025 16:43 IST

    അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍

    ആന്ധ്രാ സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികച്ച ചികിത്സയൊരുക്കിയതിന് നന്ദിയറിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സമയബന്ധിതമായി മികച്ച ചികിത്സ ഉറപ്പാക്കിയതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കേരള പോലീസ് എന്നിവര്‍ക്കാണ് നന്ദിയറിയിച്ചത്. ഈ മാസം 25 ന് കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നുള്ള നാല് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം ചന്തവിളയില്‍ വച്ച് അപകടത്തില്‍പ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. കേരള പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് വിദഗ്ധ പരിചരണം ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.



  • Nov 28, 2025 14:43 IST

    പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം

    ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോസ്റ്റൽ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകർപ്പ് സഹിതം ഒറ്റ കവറിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നൽകാമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.



  • Advertisment
  • Nov 28, 2025 13:22 IST

    ഡിസംബർ ആദ്യവാരം ഇന്ത്യ സന്ദർശിക്കാൻ വ്‌ളാഡിമിർ പുടിൻ

    ഡിസംബർ ആദ്യവാരം ഇന്ത്യ സന്ദർശിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം പുടിഴ ഡിസംബർ 4-5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായാണ് സന്ദർശനം.



  • Nov 28, 2025 12:30 IST

    കശുവണ്ടി കോര്‍പ്പറേഷൻ അഴിമതിക്കേസ്; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

    കശുവണ്ടി വികസന കോര്‍പ്പറേഷൻ അഴിമതിക്കേസില്‍ സര്‍ക്കാരിന് വീണ്ടും വിമർശിച്ച് ഹൈക്കോടതി. കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. പ്രോസിക്യൂഷന് അനുമതി നല്‍കാത്തത് കോടതിയലക്ഷ്യം തന്നെയെന്ന് കോടതി നിരീക്ഷിച്ചു.  



  • Nov 28, 2025 12:18 IST

    ശ്രീലങ്കയിൽ നാശം വിതച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; മരണസംഖ്യ 50 കടന്നു

    ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്. രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക മണ്ണിടിച്ചിലിലും ഇതുവരെ 56 പേർ മരണപ്പെട്ടതായാണ് വിവരം. ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.



  • Nov 28, 2025 11:47 IST

    കോട്ടയം കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

    കോട്ടയം കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണംവിട്ട ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനം താഴ്ചയിലേക്ക് മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.



Kerala News News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: