scorecardresearch

Kerala News Live Updates: അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ തുടരന്വേഷണത്തിന് എൻഐഎ

Kerala News Today Live Updates, Breaking News Malayalam: പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് എൻഐഎ കടക്കുന്നത്

Kerala News Today Live Updates, Breaking News Malayalam: പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് എൻഐഎ കടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
T J Joseph |  Savad

ഫയൽ ഫൊട്ടോ

Kerala News Today Live Updates: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ തുടരന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് എൻഐഎ കടക്കുന്നത്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് കേസിൽ പങ്കുണ്ടോ എന്നത് അടക്കം അന്വേഷണ സംഘം പരിശോധിക്കും. മുഖ്യപ്രതി സവാദിനെ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. 

Advertisment
  • Nov 23, 2025 12:59 IST

    പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ പിരിച്ചുവിട്ട് ഉത്തരവിറക്കി

    പാലത്തായി പീഡനക്കേസിൽ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് പത്മരാജനെ പുറത്താക്കിയത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു.



  • Nov 23, 2025 11:07 IST

    ലിഫ്റ്റിൽ വെച്ച് 19 വയസുകാരിയെ കടന്നുപിടിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

    അഹമ്മദാബാദിൽ ലിഫ്റ്റിൽ വെച്ച് 19 വയസുകാരിയെ കടന്നുപിടിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. വ്യാഴാഴ്ചയായിരുന്നു സംഭവം. യുവതിയും പൊലീസുകാരനും ലിഫ്റ്റിൽ  തനിച്ചായിരുന്ന സമയത്തായിരുന്നു അതിക്രമം നടന്നതെന്ന് അഹമ്മദാബാദ് പൊലീസ് പറഞ്ഞു.



  • Advertisment
  • Nov 23, 2025 11:02 IST

    എസ്ഐആർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച; 60 ബിഎൽഒമാർക്കെതിരെ പൊലീസ് കേസ്

    തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഎൽഒമാർക്ക് എതിരെ കേസ്. നോയിഡയിലെ 60 ബിഎൽഒമാർക്കെതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തത്.



  • Nov 23, 2025 11:01 IST

    ആണവോര്‍ജ ബില്‍ അടക്കം 10 നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

    കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുഛേദത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ മുതൽ, സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്ന ആണവോര്‍ജ ബില്‍ അടക്കം, 10 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം പട്ടികപ്പെടുത്തി.



Kerala News News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: