/indian-express-malayalam/media/media_files/2025/11/29/fire-accident-2025-11-29-10-22-01.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
Kerala News Highlights: കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ആശുപത്രിയുടെ സി ബ്ലോക്കിലാണ് ഇന്നു രാവിലെ തീപിടിത്തം ഉണ്ടായത്. എസി പ്ലാന്റ് പ്രവർത്തിക്കുന്ന ഒൻപതാം നിലയിലാണ് തീപടർന്നത്. ഈ ഭാഗത്ത് രോഗികളെ പാർപ്പിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫയർ ഫോഴ്സ് യുണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. ആർക്കും പൊള്ളലോ മറ്റു പരിക്കുകളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
- Nov 29, 2025 14:27 IST
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്തെത്തി
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി
- Nov 29, 2025 12:09 IST
പുള്ളിപ്പുലിക്കായി കെണി; വീണത് മദ്യപിച്ചെത്തിയ യുവാവ്
ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ യുവാവ് കുടുങ്ങി. കൈസർഗഞ്ച് പ്രദേശത്താണ് സ്ത്രീയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ലോഹക്കൂട് സ്ഥാപിച്ചത്. മധ്യപിച്ച് ഇതുവഴിയെത്തിയ 28 വയസുകാരനാണ് കെണിയിൽ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
- Nov 29, 2025 11:27 IST
വഖഫിൽ വഴങ്ങി മമത: സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം
കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ. മാസങ്ങളോളം നിയമത്തെ എതിർത്ത ശേഷമാണ് ബംഗാൾ സർക്കാർ നിയമം അംഗീകരിക്കുന്നത്. ഡിസംബർ 5 നകം സംസ്ഥാനത്തുടനീളമുള്ള 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഏപ്രിലിലായിരുന്നു വഖഫ് ഭേദഗതി നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
- Nov 29, 2025 10:41 IST
മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മുൻ കേന്ദ്ര കൽക്കരി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു. 1999 മുതൽ 2009 വരെ മൂന്ന് തവണ എംപിയായിരുന്ന ജയ്‌സ്വാൾ, മൻമോഹൻ സിംഗ് സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായും ഉരുക്ക് സഹമന്ത്രിയായും (സ്വതന്ത്ര ചുമതല) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us