scorecardresearch

Kerala News Highlights: ഒൻപതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; കേസെടുത്ത് പോലീസ്

Kerala News Highlights: കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റി

Kerala News Highlights: കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Police | Police Kerala

Kerala News Highlights

Kerala News Highlights: പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തത്.

Advertisment

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയത്. സംഭവത്തിൽ ഡിഎംഒ തലത്തിൽ രണ്ട് അന്വേഷണമാണ് പ്രാഥമികമായി മാത്രം നടന്നത്. അതിൽ ആശുപത്രിക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

വിഷയത്തിൽ ആരോഗ്യമത്രി തന്നെ നേരിട്ട് ഇടപ്പെട്ട് ഉന്നത തല അന്വേഷണം ഉണ്ടാകുമെന്നു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല. ഡെപ്യുട്ടി ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുന്നോട്ട് പോയത്. നിയമപോരാട്ടം തുടരുമെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

  • Nov 07, 2025 20:01 IST

    കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന

    കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ. ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചതെന്നാണ് വിവരം.



  • Nov 07, 2025 19:14 IST

    മുൻഗണനാ റേഷൻ കാർഡുകൾ 6.5 ലക്ഷം കടന്നു

    ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കി. 28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഈ  മാസം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.



  • Advertisment
  • Nov 07, 2025 17:16 IST

    പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം.

    പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോന്‍സന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങള്‍ എടുക്കാന്‍ മോന്‍സണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു.



  • Nov 07, 2025 15:25 IST

    ഐടി ജീവനക്കാരനെ തട്ടികൊണ്ടു പോയെന്ന പരാതി: നടി ലക്ഷ്മി ആർ. മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

    ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. ലക്ഷ്മി ആര്‍. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കിയത്.



  • Nov 07, 2025 12:26 IST

    വേണുവിന് ലഭിക്കാവുന്നതിൽ മികച്ച ചികിത്സ നൽകി, വീഴ്ച ഉണ്ടായിട്ടില്ല; കാര്‍ഡിയോളജി വിഭാഗം മേധാവി

    മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും എല്ലാ രോഗികളും ഒരുപോലെയാണെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐയ്പ് പറഞ്ഞു.



  • Nov 07, 2025 11:09 IST

    ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

    കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് സമീര്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികള്‍.സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്. ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെയാണെന്നാണ് എക്‌സൈസ് പറയുന്നത്. ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത്. കേസില്‍ നാലു പ്രതികളാണുള്ളത്.

     



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: