/indian-express-malayalam/media/media_files/5dyx5BYkKEbzAVjHxLi9.jpg)
Kerala News Today Live Updates
Kerala News Today Live Updates malayalam: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും ഒരു പവന് 90,680 രൂപയുമാണ് ഇന്നത്തെ വില. പവന് 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇന്നലെ രാവിലെ സ്വർണ വിലയിൽ 80 രൂപയുടെ കുറവുണ്ടായെങ്കിലും വൈകുന്നേരം 360 രൂപ വർധിച്ചിരുന്നു. 1,392 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 98,928 രൂപയും ഗ്രാമിന് 12,366 രൂപയുമായി. 74,192 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.
- Nov 18, 2025 12:50 IST
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. ട്രിയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കിൽ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്.
- Nov 18, 2025 11:42 IST
മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മയെ വധിച്ച് സുരക്ഷാ സേന
രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മയെ (43) സുരക്ഷാ സേന വധിച്ചു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു മാവോയിസ്റ്റ് നേതാവാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു.
- Nov 18, 2025 11:11 IST
തിരുവല്ല കുറ്റൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ
പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ബംഗാൾ സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിര പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം. പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
- Nov 18, 2025 11:08 IST
പാലക്കാട് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പൊട്ടിത്തെറി
പാലക്കാട് ബിജെപി സ്ഥാനാർത്ഥി പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്ന് പ്രമീള ആരോപിച്ചു. സ്വന്തം വാർഡിലെ സ്ഥാനാർഥിയ അറിഞ്ഞത് ഇന്നലെ വൈകിട്ട് ആണെന്നും, സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പ്രമീള പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us